കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ ബിജെപിയില്‍ പടയൊരുക്കുന്നതാര്?

Google Oneindia Malayalam News

ലഖ്‌നൊ: മോദി തരംഗം കെട്ടുകഥയാണെന്ന എതിരാളികളുടെ വിമര്‍ശനത്തെക്കാളും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് പാളയത്തിലെ പട തലവേദന സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. മോദി തരംഗമില്ലെന്ന പ്രസ്താവന നടത്തിയ മുരളി മനോഹര്‍ ജോഷിയുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെ മോദിക്ക് വേവലാതി സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവാണ് രംഗത്തെത്തിയിരിക്കുന്നത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് തടയണം എന്ന അഭ്യര്‍ഥനയുമായി ഒരു വിഭാഗം ബി ജെ പി നേതാക്കള്‍ തന്നെ സമീപിച്ചു എന്നാണ് മുലായത്തിന്റെ വെളിപ്പെടുത്തല്‍. ബി ജെ പിയുടെ തലപ്പത്തുള്ള പ്രമുഖരായ പല നേതാക്കളും മോദിക്ക് എതിരാണ് എന്നും മുലായം പറയുന്നു. എന്നാല്‍ ആരാണ് തന്നെ സമീപിച്ച ബി ജെ പി നേതാക്കള്‍ എന്ന് വിട്ടുപറയാന്‍ അദ്ദേഹം തയ്യാറായില്ല.

narendramodi

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും എന്‍ ഡി എ സര്‍ക്കാരുണ്ടാക്കാനോ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനോ സാധ്യതയില്ല എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മോദി തരംഗമില്ല. ഗുജറാത്ത് കലാപത്തിന് ശേഷം വാജ്‌പേയി മോദിയെ പുറത്താക്കണമെന്ന പക്ഷക്കാരനായിരുന്നു. എന്നാല്‍ അദ്വാനിയാണ് അന്ന് മോദിയെ രക്ഷിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപികരിക്കുമെന്നും മുലായം മണിപ്പൂരില്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. ഘടകകക്ഷികള്‍ സമ്മതിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ ഒരുക്കമാണ് എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി തരംഗം മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഉത്തര്‍ പ്രദേശില്‍ എസ് പിക്ക് ഒരുതരത്തിലുള്ള വെല്ലുവിളിയും സൃഷ്ടിക്കാന്‍ മോദിക്ക് കഴിയില്ല.

English summary
Several BJP leaders contacted me to prevent Modi from becoming PM: Mulayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X