കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചലില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്.... ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി എത്തുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : അരുണാചലില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് | Oneindia Malayalam

ഇറ്റാനഗര്‍: നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ വമ്പന്‍ നേട്ടം ഉറപ്പിച്ച് നില്‍ക്കുന്ന ബിജെപിക്ക് അരുണാചല്‍ പ്രദേശില്‍ വന്‍ തിരിച്ചടി. മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ ഒരുങ്ങുകയാണ്. പൗരത്വ ബില്ലില്‍ പ്രധാന കക്ഷികളെല്ലാം ബിജെപിയുമായി ഇടഞ്ഞിരിക്കുകയാണ്. ഇത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കും നീളുകയാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് 30 സീറ്റിലധികം ബിജെപി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇതൊക്കെ തകര്‍ന്നടിയുമെന്നാണ് വ്യക്തമാകുന്നത്.

ഓരോ മേഖല കേന്ദ്രീകരിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ അരുണാചലില്‍ ഫലം കാണുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം മോദിക്ക് ബദലായി രാഹുലിന്റെ ജനപ്രീതി ഇവിടെ ഉയര്‍ന്നുവരുന്നുവെന്നാണ് വ്യക്തമാകുന്നത്. പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയെ കൈവിട്ടിരിക്കുകയാണ്. പലരും തിരിച്ചടി ഭയന്നാണ് ബിജെപിയെ കൈവിട്ടത്. ഇത് കോണ്‍ഗ്രസിനുള്ള വന്‍ നേട്ടമാകും.

തിരഞ്ഞെടുപ്പ് വരുന്നു

തിരഞ്ഞെടുപ്പ് വരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് അരുണാചലില്‍ നടക്കുന്നത്. രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് എതിരാവുന്നു എന്ന് കണ്ടാണ് പ്രമുഖരെല്ലാം ബിജെപി വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജിജോംഗ് അപാംഗാണ് ആദ്യം ബിജെപി വിട്ടത്. 2014ലാണ് അദ്ദേഹം ബിജെപിയില്‍ എത്തിയത്. പാര്‍ട്ടിയില്‍ മോദിയുടെയും അമിത് ഷായുടെ അധികാരമാണ് ഉള്ളതെന്നും, അവര്‍ പറയുന്നത് നോര്‍ത്ത് ഈസ്റ്റില്‍ നടപ്പാക്കാനാവില്ലെന്നും രാജി സമര്‍പ്പിച്ച് അപാംഗ് പറഞ്ഞു.

എന്‍ഡിഎയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്

എന്‍ഡിഎയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്

എന്‍ഡിയുടെ ഘടകകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും പിന്നാലെ രാജിവെച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം രണ്ട് മുന്‍ മന്ത്രിമാരും ഒരു സംസ്ഥാന സമിതി അംഗവും ബിജെപി വിട്ടിരിക്കുകയാണ്. ഇവരെല്ലാം കോണ്‍ഗ്രസില്‍ ചേര്‍ ന്നിരിക്കുകയാണ്. പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച രാജേഷ് താച്ചോയ്ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്നായിരുന്നു പ്രവചനം. ബിജെപിയാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് ഇയാള്‍ പാര്‍ട്ടി വിട്ടത്.

ബിജെപിയില്‍ കലാപം

ബിജെപിയില്‍ കലാപം

ബിജെപിക്ക് അരുണാചലില്‍ ശക്തി നഷ്ടപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്. ബിജെപിയുടെ എക്‌സിക്യൂട്ടീവ് അംഗമായ എറി തായുവും പാര്‍ട്ടി വിടുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ സീറ്റ് വിഭജനത്തില്‍ അതൃപ്തി അറിയിച്ചാണ് പാര്‍ട്ടി വിടുന്നത്. എന്തുകൊണ്ടാണ് തനിക്ക് സീറ്റ് നല്‍കാതിരുന്നതെന്ന് ബിജെപി പറയണം. എത്രയോ കാലമായി ഞാന്‍ മത്സരിക്കാതെ പാര്‍ട്ടിയെ സേവിക്കുന്നു. എന്നാല്‍ ഇതുവരെ എന്നെ പാര്‍ട്ടി പരിഗണിച്ചിട്ടില്ല. ഇനി ഇത് പറ്റില്ല. താന്‍ പാര്‍ട്ടി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ശക്തിപ്പെടുന്നു

കോണ്‍ഗ്രസ് ശക്തിപ്പെടുന്നു

ബിജെപിയില്‍ നിന്ന് രാജിവെക്കുന്നവരെല്ലാം കോണ്‍ഗ്രസിലേക്കാണ് വരുന്നത്. ഇവിടെയാണ് കോണ്‍ഗ്രസിന് നേട്ടമുള്ളത്. വരുന്ന ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒാരോ മേഖലയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന രാഹുലിന്റെ നിര്‍ദേശം ഇതോടെ ഫലം കണ്ടിരിക്കുകയാണ്. അരുണാചല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താകം സഞ്ജയിന്റെ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണ്. അണിയറയില്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നത് സഞ്ജയ് ആണ്.

ആഭ്യന്തര പ്രശ്‌നങ്ങള്‍

ആഭ്യന്തര പ്രശ്‌നങ്ങള്‍

അരുണാചലില്‍ ബിജെപി മുമ്പ് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വലിയ നാണക്കേടിലാണ് ഇപ്പോഴുമുള്ളത്. കോണ്‍ഗ്രസ് ഈ സമയത്ത് തന്നെ ബിജെപിയിലെ വിമത നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ വീഴ്ത്താനാണ് ഈ സമയത്ത് ബിജെപി ശ്രമിച്ചത്. അതേസമയം പൗരത്വ ബില്‍ കൂടി വന്നതോടെ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് അരുണാചലില്‍ ഉണ്ടായത്. ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇക്കാരണങ്ങള്‍ കൊണ്ടാണ് ശക്തിപ്പെട്ടത്.

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി തിരിച്ചുവരുന്നു.... സംസ്ഥാനം കേന്ദ്രീകരിച്ചുള്ള അധികാരം വേണ്ട!!കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി തിരിച്ചുവരുന്നു.... സംസ്ഥാനം കേന്ദ്രീകരിച്ചുള്ള അധികാരം വേണ്ട!!

English summary
several bjp leaders to join congress in arunachal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X