കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ അടപടലം പിളര്‍ത്താന്‍ ബിജെപി!! പുറത്തെടുക്കുന്നത് 'ഓപ്പറേഷന്‍ ആകര്‍ഷ്'

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഓപ്പറേഷന്‍ ആകര്‍ഷുമായി BJP | Oneindia Malayalam

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ കൂറ്റന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഭരണ കക്ഷി എംഎല്‍എമാരെ അടര്‍ത്തി കര്‍ണാടകത്തില്‍ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കഴിഞ്ഞ ദിവസം സഖ്യസര്‍ക്കാരിനെ ഞെട്ടിച്ച് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ഭരണകക്ഷിയില്‍ നിന്ന് ബിജെപിയിലേക്ക് എത്തുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

<strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍</strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍

കര്‍ണാടകത്തില്‍ മാത്രമല്ല മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരെ കൂട്ടത്തോടെ കടത്തി സംസ്ഥാനം പിടിക്കുകയെന്ന ലക്ഷ്യമാണ് ബിജെപി തെലങ്കാനയിലും ആന്ധ്രയിലും പുറത്തെടുത്തിരിക്കുന്നത്. കുറഞ്ഞത് 30 കോണ്‍ഗ്രസ് നേതാക്കള്‍ തെലങ്കാനയില്‍ വരും ദിവസം ബിജെപിയില്‍ ചേരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

 ബിജെപിയുടെ പദ്ധതി

ബിജെപിയുടെ പദ്ധതി

ലോക്സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയെ കൂടാതെ ബിജെപി മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് തെലങ്കാന. ഇവിടെ ആകെയുള്ള 17 സീറ്റുകളില്‍ നാല് സീറ്റുകള്‍ ബിജെപിക്ക് ഇത്തവണ നേടാന്‍ കഴിഞ്ഞിരുന്നു. 2014 ല്‍ 1 സീറ്റ് മാത്രമാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെപി ഇവിടെ ഇനി ലക്ഷ്യം വെയ്ക്കുന്നത്. പരാമവധി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിച്ച് സംസ്ഥാനം പിടിക്കാനാണ് ബിജെപിയുടെ നീക്കം.

 അമിത് ഷായുടെ സന്ദര്‍ശനം

അമിത് ഷായുടെ സന്ദര്‍ശനം

ജുലൈ ആറിന് ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായി അമിത് ഷാ ഹൈദരാബാദില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ഷായുടെ ആദ്യ സന്ദര്‍ശനമാണിത്. അന്ന് തന്നെയാണ് ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്ന് തുടക്കം കുറിക്കുന്നതും. അന്ന് ഷായുടെ സാന്നിധ്യത്തില്‍ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. ഈയിടെ ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കോണ്‍ഗ്രസിലേയും ടിആര്‍എസിലേയും അതൃപ്തരായ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നതെന്നും പ്രാദേശിത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 30 നേതാക്കള്‍

30 നേതാക്കള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളില്‍ പലരും സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവരെയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന 30 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നേതാക്കള്‍ വെളിപ്പെടുത്തി. നേതാക്കളുടെ പേരുകള്‍ ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കാന്‍ ദേശീയ നേതൃത്വം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം,. വിവിധ ഘട്ടങ്ങളിലായി ഇവര്‍ ബിജെപിയില്‍ ചേരുമെന്നും നേതാക്കള്‍ പറഞ്ഞു.

 ടിആര്‍എസ് നേതാക്കളും

ടിആര്‍എസ് നേതാക്കളും

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ എം ശശിധര്‍ റെഡ്ഡി, ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹ എന്നീ നേതാക്കള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ടിആര്‍എസ് നേതാക്കളും ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 കൂട്ടതോടെ കടത്തും

കൂട്ടതോടെ കടത്തും

വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള ടിആര്‍എസ് നേതാക്കള്‍ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ബിജെപി നേതാക്കള്‍ തങ്ങളെയാണ് സമീപിച്ചതെന്ന് പേര് വെളിപെടുത്താത്ത ടിആര്‍എസ് നേതാവ് വ്യക്തമാക്കി. തന്നെ കൂടാതെ നിരവധി നേതാക്കള്‍ ഇത്തരത്തില്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അതേസമയം നേതാക്കള്‍ ബിജെപിയിലേക്ക് ചുവടുമാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ടിആര്‍എസ് എംഎല്‍എ ബി സുമന്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ അപ്രധാനികളായ ഒന്നോ രണ്ടോ പേര്‍ ചിലപ്പോള്‍ രാജിവെച്ചേക്കാം, അത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ നഷ്ടമല്ല, സുമന്‍ പറഞ്ഞു.

<strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍</strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍

<strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം</strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

English summary
Several congress leaders to join BJP in Telengana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X