കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലും അട്ടിമറി സൂചന? 20 എംഎല്‍എമാരെ കാണാനില്ല!! ചങ്കിടിപ്പോടെ കോണ്‍ഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാല്‍: ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കെയായിരുന്നു അട്ടിമറി നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ ബിജെപി അധികാരം പിടിച്ചത്. എന്‍സിപിയിലെ രണ്ടാമന്‍ അജിത് പവാറിന്‍റെ പിന്തുണയോട് കൂടിയായിരുന്നു ബിജെപിയുടെ അറ്റകൈ പ്രയോഗം. അജിത് പവാറിന് ഉപമുഖ്യമന്ത്രി പദം നല്‍കി കൊണ്ടായിരുന്നു മഹാരാഷ്ട്ര ബിജെപി കൈപിടിയിലാക്കിയത്.

സമാന അട്ടിമറി നീക്കത്തിന് മധ്യപ്രദേശിലും ബിജെപി ഒരുങ്ങുന്നുണ്ടെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മധ്യപ്രദേശില്‍ നിന്ന് അപ്രത്യക്ഷരായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത് നില്‍ക്കുന്ന എംഎല്‍എമാരാണ് കാണാമറയത്ത് തുടരുന്നത്. വിശദാംശങ്ങളിലേക്ക്

 ബിജെപി നീക്കം

ബിജെപി നീക്കം

തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന മഹാരാഷ്ട്രയിലെ അധികാരം ബിജെപി കൈപ്പിടിയിലാക്കിയത്. എന്‍സിപിയിലെ അജിത് പവാറിനേയും എംഎല്‍എമാരേയും പാട്ടിലാക്കിയായിരുന്നു ബിജെപിയുടെ നീക്കം. അജിത് പവാറിന് ഉപമുഖ്യമന്ത്രി പദം നല്‍കിയപ്പോള്‍ മറ്റ് എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനമായിരുന്നു ബിജെപി വാഗ്ദാനം ചെയ്തത്.

 ഓപ്പറേഷന്‍ ലോട്ടസ്?

ഓപ്പറേഷന്‍ ലോട്ടസ്?

ഇപ്പോള്‍ മധ്യപ്രദേശിലും ബിജെപി സമാന നീക്കത്തിന് ഒരുങ്ങുകയാണെന്നാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. 20 ഓളം കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാതായതോടെയാണ് മഹാരാഷ്ട്രയ്ക്ക് പുറമെ മധ്യപ്രദേശിലും ബിജെപി ഓപ്പറേഷന്‍ ലോട്ടസ് പുറത്തെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കുന്നത്.

 സിന്ധ്യയുടെ ബയോ മാറ്റം

സിന്ധ്യയുടെ ബയോ മാറ്റം

ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് ​എംഎല്‍എമാരാണ് നേതൃത്വവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ തുടരുന്നതെന്ന് ദേശീയ മാധ്യമമായ ഔട്ട് ലുക്ക് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ജ്യോതിരാധിത്യ സിന്ധയുടെ ട്വിറ്ററിലെ ബയോ മാറ്റവും ഇതുമായി ചേര്‍ത്ത് വായിക്കുന്നുണ്ട്.

 കോണ്‍ഗ്രസിനെ വെട്ടി

കോണ്‍ഗ്രസിനെ വെട്ടി

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന വാചകമാണ് സിന്ധ്യ ട്വിറ്ററില്‍ നിന്നും ഒഴിവാക്കിയത്. ഇപ്പോള്‍ ക്രിക്കറ്റ് പ്രേമി, പൊതുപ്രവര്‍ത്തകന്‍ എന്ന വാചകങ്ങള്‍ മാത്രമാണ് ബയോയില്‍ ചേര്‍ത്തിരിക്കുന്നത്.നേരത്തേ ഗുണ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്‍റ് അംഗം മുന്‍ കേന്ദ്രമന്ത്രി എന്നീ വാചകങ്ങളായിരുന്നു സിന്ധ്യയുടെ ബയോയില്‍ ഉണ്ടായിരുന്നത്.

പുതിയ രാഷ്ട്രീയ നീക്കം?

പുതിയ രാഷ്ട്രീയ നീക്കം?

കോണ്‍ഗ്രസിനുള്ളില്‍ ടീം രാഹുലിലെ പ്രധാനികളില്‍ ഒരാളായ സിന്ധ്യയുടെ ഈ ബയോ മാറ്റവും എംഎല്‍എമാരുടെ അപ്രത്യക്ഷമാകലും സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പൊട്ടിതെറികള്‍ക്ക് സാധ്യത ഉണ്ടെന്ന കണക്ക് കൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

തുടക്കം മുതല്‍

തുടക്കം മുതല്‍

മധ്യപ്രദേശില്‍ വളരെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 പേരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. നാല് സ്വതന്ത്രരുടേയും രണ്ട് ബിഎസ്പി,ഒരു എസ്പി അംഗങ്ങളുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്നത്.

അധികാര വടംവലി

അധികാര വടംവലി

അതുകൊണ്ട് തന്നെ ഏത് നിമിഷവും കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലേറാനുള്ള ശ്രമങ്ങളിലായിരുന്നു ബിജെപി. പാര്‍ട്ടിക്കുള്ളില്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷവും കമല്‍ നാഥ് പക്ഷവും അധികാര വടംവലി ശക്തമാക്കിയതോടെ സിന്ധ്യ പക്ഷത്തെ എംഎല്‍​എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തര്‍ക്കം രൂക്ഷം

തര്‍ക്കം രൂക്ഷം

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച സിന്ധ്യയെ വെട്ടിക്കൊണ്ടായിരുന്നു പിസിസി അധ്യക്ഷനായ കമല്‍നാഥ് മുഖ്യനായത്. ഉപമുഖ്യമന്ത്രി പദമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ച സിന്ധ്യയ്ക്ക് പദവി നല്‍കിയില്ലെന്ന് മാത്രമല്ല അധ്യക്ഷ പദവിയിലും കമല്‍നാഥ് തന്നെ തുടര്‍ന്നു.

അംഗീകരിക്കാതെ

അംഗീകരിക്കാതെ

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ കമല്‍നാഥിന്‍റെ നേതൃത്വമാറ്റത്തിനായി സിന്ധ്യപക്ഷം ആവശ്യം ശക്തമാക്കിയിരുന്നു. പാര്‍ട്ടി വിടുമെന്ന സൂചനകള്‍ പോലും എംഎല്‍എമാര്‍ നല്‍കിയിരുന്നു. അതേസമയം സിന്ധ്യ പക്ഷത്തിന് അനുകൂലമായ തിരുമാനമെടുക്കാന്‍ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ തയ്യാറായിരുന്നു

കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി

കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി

ഇതിനിടെ കാശ്മീര്‍ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാര്‍ നടപടിയെ പുകഴ്ത്തി സിന്ധ്യയെത്തിയതോടെ സിന്ധ്യ ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമാക്കി. കോണ്‍ഗ്രസിനെ വെട്ടിക്കൊണ്ടുള്ള ട്വിറ്റര്‍ ബയോ തിരുത്തല്‍ കൂടി വന്നതോടെ ഇത്തപം അഭ്യൂഹങ്ങള്‍ ബലപ്പെട്ടിരിക്കുകയാണ്.

തള്ളി സിന്ധ്യ

തള്ളി സിന്ധ്യ

അതേസമയം എംഎല്‍എമാരെ കാണാതായെന്ന വാര്‍ത്തകള്‍ തള്ളി സിന്ധ്യ രംഗത്തെത്തി. കാണാതായ എംഎല്‍എമാര്‍ എന്ന് മാത്രം പറയാതെ കാണാതായവരുടെ പേര് പറയൂവെന്ന് സിന്ധ്യ പറഞ്ഞു. പ്രചരിക്കുന്നത് കിംവദന്തികള്‍ മാത്രമാണെന്നും സിന്ധ്യ വ്യക്തമാക്കി.

English summary
Several Congress MLAs Go missing in Madhyapradesh says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X