കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ആംആദ്മിയും കോണ്‍ഗ്രസും നേരിട്ടത്. 2014 ന് സമാനമായി മോദി തരംഗത്തില്‍ ഇത്തവണയും ബിജെപി സംസ്ഥാനം തൂത്തുവാരി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് മൂന്ന് പാര്‍ട്ടികളും ഇനി ലക്ഷ്യം വെയ്ക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നാണ് 2014 ലെ തിരഞ്ഞെടുപ്പ് ചരിത്രം ചൂണ്ടിക്കാണിച്ച് ആംആദ്മി പറയുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ കൂറ്റവന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ പോലും ദില്ലി തൂത്തുവാരാന്‍ ആംആദ്മിക്ക് സാധിച്ചിരുന്നു.

<strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍</strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍

ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നാണ് ആംആദ്മി നേതൃത്വം പറയുന്നത്. ഇതിനിടെ പാര്‍ട്ടിയുടെ ആത്മവിശ്വാസം ഏറ്റി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംആദ്മിയില്‍ ചേര്‍ന്നു. വിശദാംശങ്ങളിലേക്ക്

 പണി തുടങ്ങി ആംആദ്മി

പണി തുടങ്ങി ആംആദ്മി

അടുത്ത വര്‍ഷം ജനവരിയിലോ ഫിബ്രവരിയിലോ ആകും ദില്ലിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടാനായ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇവിടെ ബിജെപി. അതേസമയം ആംആദ്മിയെ സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്. ദില്ലിയില്‍ ആംആദ്മി പരാജയപ്പെട്ടാല്‍ പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ത്തിയാവും. അതുകൊണ്ട് തന്നെ ഏത് വിധേനയും പാര്‍ട്ടിക്ക് ജയിച്ചേ മതിയാകു. പ്രത്യേക സര്‍വ്വേകള്‍ ഉള്‍പ്പെടെ നടത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ആം ആദ്മി.

 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇതിനിടെയാണ് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംആദ്മിയില്‍ ചേര്‍ന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദില്ലിയിലെ വാത്മീകി വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. ദില്ലിയുടെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. 70 വര്‍ഷമായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന അഴിമതി ഭരണത്തെ തുടച്ചുനീക്കാന്‍ ആംആദ്മിക്ക് കഴിഞ്ഞു. എന്നാല്‍ ഇനിയും പാര്‍ട്ടിക്ക് ചെയ്യാന്‍ ഉണ്ട്. ദില്ലിയില്‍ വീണ്ടും ഭരണത്തില്‍ ഏറുന്നതോടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആംആദ്മി നടത്തും, കെജരിവാള്‍ പറഞ്ഞു.

 കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

മഹര്‍ഷി വാത്മീകി അംബേദ്കര്‍ നവയുഗ് സംഘത്തിലെ ഹര്‍കിസന്‍ തങ്കും ചൊവ്വാഴ്ച ആംആദ്മിയില്‍ ചേര്‍ന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി തുടങ്ങിയ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് പ്രവര്‍ത്തകരുടെ നീക്കം. ആംആദ്മിക്കും ബിജെപിക്കും മുന്നേ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

 സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

ജുലൈ മാസത്തോടെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ആംആദ്മിയുമായി സഖ്യ സാധ്യത തേടിയ പോലുള്ള നീക്കങ്ങള്‍ നടത്തി വെറുതേ സമയം കളയേണ്ടതില്ലെന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് പ്രത്യേക യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിരുന്നു.

 ഭരണം പിടിക്കാന്‍

ഭരണം പിടിക്കാന്‍

അതേസമയം എന്ത് വിലകൊടുത്തും ദില്ലിയില്‍ ഭരണം പിടിക്കാനുള്ള ലക്ഷ്യത്തിലാണ് ബിജെപി. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 55 ശതമാനം വോട്ടുകളും ബിജെപി പെട്ടിയിലാക്കിയിരുന്നു. ആകെയുള്ള 70 നിയമസഭ മണ്ഡലങ്ങളില്‍ 5 ലും വ്യക്തമായ മുന്നേറ്റത്തോടെയായിരുന്നു ഇത്തവണ ബിജെപി വിജയിച്ച് കയറിയത്. ഈ 55 ശതമാനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നിയമസഭ ബിജെപിക്ക് പിടിച്ചടക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.

 പിന്തുണ ഉറപ്പാക്കാന്‍

പിന്തുണ ഉറപ്പാക്കാന്‍

ദില്ലിയുടെ പള്‍സ് അറിയാന്‍ പ്രത്യേക സര്‍വ്വേകളും ബിജെപി നടത്തുന്നുണ്ട്. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചേരികളിലും കോളനികളിലും ഉള്ളവരുടെ പിന്തുണയാണ് ആംആദ്മിയെ ഭരണത്തില്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ ഈ വിഭാഗത്തിന്‍റെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള പദ്ധതികളും ബിജെപി ഒഒരുക്കുന്നുണ്ട്.

<strong>മാധ്യമപ്രവർത്തകയോട് ജില്ലാ സെക്രട്ടറിയുടെ ആക്രോശം, നേതാവിന് മറുപടിയുമായി മാധ്യമപ്രവർത്തക!</strong>മാധ്യമപ്രവർത്തകയോട് ജില്ലാ സെക്രട്ടറിയുടെ ആക്രോശം, നേതാവിന് മറുപടിയുമായി മാധ്യമപ്രവർത്തക!

<strong>ഹരിയാനയില്‍ ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്!! രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ ബിജെപിയില്‍</strong>ഹരിയാനയില്‍ ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്!! രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ ബിജെപിയില്‍

English summary
Several Congress workers joins BJP in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X