കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ക്കായി ഒരുപാട് രാജ്യങ്ങളുണ്ട്.. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഒന്ന് പോലുമില്ലെന്ന് ഗഡ്കരി!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പൗരത്വ നിയമം ഇന്ത്യക്ക് വളരെ അത്യാവശ്യമായ കാര്യമാണെന്ന് ഗഡ്കരി വ്യക്തമാക്കി. കാരണം ലോകത്ത് ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. എന്നാല്‍ ഹിന്ദുക്കള്‍ ഇപ്പോള്‍ സ്വന്തമായി ഒരു രാജ്യമില്ലാതെ അലയുകയാണ്. ഈ ഹിന്ദുക്കളും സിഖുക്കാരും എങ്ങോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.

1

ലോകത്ത് മുസ്ലീങ്ങള്‍ക്കായി ധാരാളം രാഷ്ട്രങ്ങളുണ്ട്. അവര്‍ക്ക് അവിടെ പൗരത്വത്തിനായി അപേക്ഷിക്കാം. പ്രതിപക്ഷ പൗരത്വ നിയമത്തില്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും ഗഡ്കരി ആരോപിച്ചു. നമ്മള്‍ രാജ്യത്തിന്റെ സ്വപ്‌നങ്ങളെ കുറിച്ച് പറയുകയും, അത് നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്താല്‍ ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും നേതാക്കളോടും ക്ഷമിക്കില്ലെന്നും ഗഡ്കരി പറഞ്ഞു.

ഇതിനിടെ നിര്‍ണായക നിലപാടുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് രംഗത്തെത്തി. തന്റെ പാര്‍ട്ടിയായ ബിജു ജനതാദള്‍ എന്‍ആര്‍സിയെ പിന്തുണയ്ക്കില്ലെന്നും, എന്നാല്‍ പൗരത്വ ബില്ലിനെ പിന്തുണയ്ക്കുമെന്നും പട്‌നായിക്ക് പറഞ്ഞു. പൗരത്വ ബില്ലിനെ പിന്തുണച്ചത് അത് വിദേശികള്‍ക്ക് മാത്രം ബാധകമാവുന്നത് കൊണ്ടാണെന്നും പട്‌നായിക്ക് പറഞ്ഞു. അതേസമയം ആരും അഭ്യൂഹങ്ങളില്‍ വീഴരുതെന്നും, സമാധാനം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പഞ്ഞു.

Recommended Video

cmsvideo
ജാമിയ പ്രതിഷേധത്തിലെ കേരളത്തിന്റെ പെണ്‍കരുത്ത്

അതേസമയം പ്രതിഷേധത്തില്‍ ബിഎസ്പിയും പങ്കാളിയായിരിക്കുകയാണ്. ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ അന്വേഷണം നടത്തി നടപടികള്‍ വേണമെന്ന് അവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. പൗരത്വ ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന് ബിഎസ്പി പറഞ്ഞു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന ബില്ലാണിത്. ബിഎസ്പി ഇതിനെ പാര്‍ലമെന്റില്‍ എതിര്‍ത്തതാണെന്നും എംപിമാര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്, കേസ് മാറ്റിവച്ചുപൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്, കേസ് മാറ്റിവച്ചു

English summary
several countries for muslims nitin gadkari on caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X