ഓടുന്ന തീവണ്ടിക്ക് തീ പിടിച്ച് 9പേര്‍ മരിച്ചു
താനെ: ബാന്ദ്ര- ഡെറാഡൂണ്‍ എക്‌സ്പ്രസ് തീവണ്ടിയ്ക്ക് തീപ്പിടിച്ച് ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മലയാളികളും പെട്ടതായാണ് പ്രാഥമിക വിവരം. മരിച്ചവരില്‍ ഒരു സ്ത്രീയും നാലു പുരുഷന്മാരും ഉള്‍പ്പെടുന്നു.
താനയ്ക്ക് സമീപം ധനു സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടേ കാലോടെയാണ് അപകടം. അപകടകാരണം വ്യക്തമായിട്ടില്ല. എന്നാല്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. തീവണ്ടിയുടെ സ്ലീപ്പര്‍ കോച്ചുകളായ എസ്3, എസ്4, എസ്5 എന്നിവയില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. പുലര്‍ച്ചെ ആയതിനാല്‍ യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു.

അപകടം നടന്നയുടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് 022-23011853, 022-23007388 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകല്‍ തുറന്നു.
ബാന്ദ്രയ്ക്കും ഡെറാഡൂറിനും ഇടയിലാണ് ഡെറാഡൂണ്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം താനെ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിയ്ക്ക് തീപ്പിടിച്ചിരുന്നു.
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഓടുന്ന തീവണ്ടിയ്ക്ക് തീ പിടിക്കുന്നത്. ഡിസംബര്‍ 28ന് ആന്ധ്രപ്രദേശിലെ അനന്തപുരത്ത് ഓടുന്ന തീവണ്ടിക്ക് തീപ്പിടിച്ച് 26 പേരാണ് മരിച്ചത്. 65 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടായിരുന്നു അന്ന് അപകട കാരണം.












Click it and Unblock the Notifications