Get Updates
Get notified of breaking news, exclusive insights, and must-see stories!

115പേര്‍ മരിച്ച രതന്‍ഗഡിലെ അപകടത്തിന് കാരണം?

ഭോപാല്‍: മധ്യപ്രദേശിലെ രതന്‍ഗഡ് ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കുചേരാന്‍ എത്തിയ 115ഓളം തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. എവടെനിന്നോ പൊട്ടിപുറപ്പെട്ട ഒരു അശരീരിയാണ് ഈ വന്‍ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സിന്ധ് നദിക്ക് കുറുകെയുള്ള ഇടുങ്ങിയ പാലം കടന്നാണ് ദത്തിയയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലെത്തേണ്ടത്. പതിനായിരകണക്കിനാളുകളാണ് നവരാത്രി മഹോത്സവം പ്രമാണിച്ച് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. പാലം കടക്കുന്നതിനിടെ ആള്‍ ബാഹുല്യം മൂലം പാലം തകരുമെന്ന് അശരീരി മുഴങ്ങി. ജീവന്‍ഭയം കൊണ്ട് അക്കരെയെത്താന്‍ ആളുകള്‍ നെട്ടോട്ടമായി. പ്രാണന്‍രക്ഷാര്‍ത്ഥം ചിലര്‍ നദിയിലേക്ക് എടുത്തുചാടി. മരിച്ചവരിലേറയും നദയില്‍ മുങ്ങിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നിന്നവരില്‍ ചിലര്‍ വരി തെറ്റിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശിയതാണ് അപകടത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. എന്തായാലും സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.

രതന്‍ഗഡ്

രതന്‍ഗഡ്

മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് രതന്‍ഗഡ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദുര്‍ഗ പൂജ

ദുര്‍ഗ പൂജ

ദുര്‍ഗാപൂജയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് രതന്‍ഗഡ് ക്ഷേത്രം. അഞ്ചരക്ഷത്തോളം വിശ്വാസികള്‍ അപകട ദിവസം ക്ഷേത്രത്തില്‍ എത്തിയിരുന്നു.

അപകടം

അപകടം

നവരാത്രി മഹോത്സവത്തിനെത്തിയ തീര്‍ത്ഥാടകരുടെ തിക്കിലും തിരക്കിലും അകപെട്ട്115 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

അപടകകാരണം

അപടകകാരണം

ക്ഷേത്രത്തിലെത്താനുള്ള സിന്ധ് നദിക്ക് കുറുകെയുള്ള പാലം കടക്കുമ്പോള്‍ പാലം തകരുമെന്ന വാര്‍ത്തകേട്ട് മരണഭയത്തില്‍ ജനങ്ങള്‍ തിരക്കിട്ടോടിയതാണ് ദുരന്തത്തിന് കാരണം.

മറ്റൊന്ന്

മറ്റൊന്ന്

ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ നിന്നവരില്‍ ചിലര്‍ വരി തെറ്റിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശിയതാണ് അപകടത്തിന് കാരണമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

ഈ കാഴ്ച വയ്യ

ഈ കാഴ്ച വയ്യ

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പാലത്തില്‍ കൂട്ടിയിട്ടിരിക്കുന്നു

മരിച്ചവര്‍

മരിച്ചവര്‍

115 പേര്‍ മരിച്ചതില്‍ 30 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു.

അന്വേഷണം

അന്വേഷണം

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

നാട്ടുകാരുടെ പ്രതികരണം

നാട്ടുകാരുടെ പ്രതികരണം

പൊലീസ് ലാത്തിവീശിയതാണ് അപകടത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അവര്‍ പൊലീസിനെ കല്ലെറിഞ്ഞു.

ധനസഹായം

ധനസഹായം

മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+