നികുതി അടച്ചതില്‍ പൊരുത്തക്കേടുകളുണ്ട്; ബിബിസിക്കെതിരെ ആദായനികുതി വകുപ്പ്
പല കാര്യങ്ങളും കൃത്യമായ നികുതി ബിബിസി അടച്ചിട്ടിലെന്നാണ് ഐടി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഒരുപാട് കൃത്രിമത്വവും, തട്ടിപ്പുകളും, രേഖകളിലുണ്ട്.

ദില്ലി: ബിബിസിയുടെ ഓഫീസുകളില്‍ റെയ്ഡിന് പിന്നാലെ വിശദമായ വിവരങ്ങള്‍ പുറത്തുവിട്ട് ആദായനികുതി വകുപ്പ്. ബിബിസി നികുതി അടച്ചതില്‍ അനധികൃതമായ കാര്യങ്ങളുണ്ടെന്ന് ഐടി വകുപ്പ് വ്യക്തമാക്കി.
ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലായിട്ടായിരുന്നു ഐടി വകുപ്പിന്റെ പരിശോധന. കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് റെയ്ഡിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചിരുന്നില്ല.
ഇപ്പോഴിതാ ബിബിസിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഐടി വകുപ്പ് ഉന്നയിച്ചിരിക്കുന്നത്. ബിബിസിയുടെ വിവിധ യൂണിറ്റുകളും അവരുടെ വരുമാനവും, ലാഭവും കാണിച്ചിരിക്കുന്നതും തമ്മില്‍ ഒത്തുപോകുന്നില്ലെന്ന് ഐടി വകുപ്പ് പറഞ്ഞു.

ഒരുപാട് തെളിവുകള്‍ അവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ മൊഴികളെ വിലയിരുത്തുന്ന നടപടികളിലാണ് ഇപ്പോള്‍. ഡിജിറ്റല്‍ ഫയലുകളും, രേഖകളും പരിശോധിക്കുന്നുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
പല കാര്യങ്ങളും കൃത്യമായ നികുതി ബിബിസി അടച്ചിട്ടിലെന്നാണ് ഐടി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഒരുപാട് കൃത്രിമത്വവും, തട്ടിപ്പുകളും, രേഖകളിലുണ്ട്. അതേസമയം ബിബിസി സ്റ്റാഫുകള്‍ അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആദായനികുതി വകുപ്പ് കുറ്റപ്പെടുത്തി.
അതേസമയം ആദായനികുതി വകുപ്പിന്റെ ആരോപണങ്ങളോട് ബിബിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. 60 മണിക്കൂറോളം നീണ്ട ഐടി വകുപ്പ് സര്‍വേ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.












Click it and Unblock the Notifications