കനത്ത മഴ തുടരുന്നു; തമിഴ്നാട്ടിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണ് ഒൻപത് മരണം;ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്
തമിഴ്നാട് : തമിഴ്നാട്ടിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം പുലർച്ചെയോടെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരം തൊട്ടു. ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. ക്ഷേത്രം താൽക്കാലികമായി അടച്ചു. അതിനിടെ, തമിഴ്നാട് വെല്ലൂരിൽ വീടിനുമുകളിൽ മതിൽ ഇടിഞ്ഞു വീണ് ഒൻപത് പേർ മരിച്ചു. പേരണംപേട്ട് ടൗണിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
Recommended Video
ഇന്ന് രാവിലെ 6.30 ഓടെ പേരണംപെട്ടൈ ടൗണിലാണ് അപകടമുണ്ടായത്. സമീപത്തെ മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. പാലാർ നദി തീരത്തെ വീടാണ് അപകടത്തിൽ തകർന്നത്. കനത്ത മഴയിൽ നദി കരകവിഞ്ഞ സാഹചര്യത്തിൽ ഇവിടെ നിന്നും ആളുകൾ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മാറി താമസിക്കാൻ തയ്യാറാകാതിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഒൻപത് പേരുടെ ജീവൻ നഷ്ടമായി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും വെല്ലൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തമിഴ്നാട്ടിൽ വിവിധ മേഖലകളിൽ മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് പുലർച്ചെയോടെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരം തൊട്ടു. ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. ക്ഷേത്രം ഇതിനോടകം തന്നെ താത്ക്കാലികമായി അടച്ചിട്ടുണ്ട്.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ
തമിഴ്നാട്ടിൽ ആന്ധ്ര തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. തിരുവാൻമലയിൽ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുപോയ പതിനൊന്ന് പേരെയും 36 കന്നുകാലികളേയും രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചു. നാല് പശുക്കളെ രക്ഷിക്കാനായില്ല.
എന്നാൽ, ന്യൂനമർദ്ദം ചെന്നൈയിൽ കാര്യമായ പ്രഭാവമുണ്ടാക്കിയിട്ടില്ല. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. കൃഷ്ണഗിരി, ധർമപുരി, വെല്ലൂർ, തിരുപ്പട്ടൂർ, ഈറോട്, സേലം ജില്ലകളിൽ അടുത്ത 12 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications