ആന്ധ്രയില്‍ ഓടുന്ന തീവണ്ടിക്ക് തീപിടിച്ച് 23 മരണം
അനന്തപുരം: ആന്ധ്രപ്രദേശിലെ അനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്ക് തീപ്പിടിച്ച് 23 പേര്‍ മരിച്ചു. 64 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് അപകടം.
നന്ദേത- ബംഗലൂരു തീവണ്ടിക്കാണ് തീപ്പിടിച്ചത്. ട്രെയിനിന്റെ സെക്കന്റ് എസി ബോഗിയില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. 72 പേര്‍ ഈ ബോഗിയിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നിബാധകണ്ട് യാത്രക്കാരില്‍ ചിലര്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടിയതായും റിപ്പോര്‍ട്ടുണ്ട്.

അനന്തപൂര്‍ ജില്ലയിലെ പട്ടുപര്‍ത്തി എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബംഗലൂരുവില്‍ നിന്ന് നന്ദേതയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. തീപിടിത്തത്തെ തുടര്‍ന്ന് ഒരു ബോഗി പാളം തെറ്റി.
രക്ഷാപാരവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണവിധേയമാണെങ്കിലും ശക്തമായ മൂടല്‍ മഞ്ഞും പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
ബാംഗ്ലൂര്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 080 2235 4108, 080 2225 9271, 080 2215 6554












Click it and Unblock the Notifications