അമൃത്സറും ശ്രീനഗറും ഉള്‍പ്പെടെ നിരവധി വിമാനത്താവളങ്ങള്‍ അടച്ചു; വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു
ഡല്‍ഹി: പാകിസ്ഥാനെ നടുക്കിയ ഓപ്പറേഷന്‍ സിന്ദുർ ദൗത്യത്തിന് പിന്നാലെ അതീവ സുരക്ഷ നടപടികള്‍ സ്വീകരിച്ച് ഇന്ത്യ. സുരക്ഷാ കാരണങ്ങളാൽ വടക്കൻ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങളിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേന , രാജസ്ഥാനിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ മെയ് 7-ന് രാത്രി 9:30 മുതൽ 8-ന് പുലർച്ചെ 3:00 വരെ നീളുന്ന രണ്ട് ദിവസത്തെ സൈനികാഭ്യാസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി, താർ മരുഭൂമിയിലെ വലിയൊരു പ്രദേശത്തിന് മുകളിൽ വിമാന സർവ്വീസുകള്‍ നിർത്തലാക്കിയതായുള്ള അറിയിപ്പ് നേരത്തെ തന്നെ പുറപ്പെടുവിച്ചുരുന്നു. ഇതിന് പിന്നാലെയാണ് സിന്ദൂർ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍ അടയ്ക്കുകയും ചെയ്തത്.
ശ്രീനഗർ, ജമ്മു, ലേ, അമൃത്സർ, ധർമശാല, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഢ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങാണ് അടച്ചിരിക്കുന്നത്. ശ്രീനഗർ വിമാനത്താവളങ്ങളില്‍ ബുധനാഴ്ചയുള്ള എല്ലാ സിവിലിയന്‍ യാത്രാവിമാനങ്ങളുടെ പ്രവർത്തനങ്ങള്‍ നിർത്തിവെച്ചതായി വ്യോമസേന അറിയിച്ചു. എയർ ഇന്ത്യ ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡിഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള എല്ലാ വിമാന സർവീസുകളും മെയ് 7-ന് ഉച്ചയ്ക്ക് 12 മണി വരെ റദ്ദാക്കി. അമൃത്സറിലേക്ക് പോകുകയായിരുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ചുവിട്ടു.

ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡിഗഢ്, ധർമശാല, ബിക്കാനെർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ "വ്യോമാതിർത്തി നിയന്ത്രണങ്ങൾ" മൂലം തടസ്സപ്പെട്ടതായി എക്സല്‍ അറിയിച്ചു. യാത്രക്കാർക്ക് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും ഇന്‍ഡിഗോ നിർദേശം നല്‍കി. സ്പൈസ്ജെറ്റ് ധർമശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായും അറിയിക്കുന്നത്.
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ, പാകിസ്ഥാൻ ഏപ്രിൽ 24-ന് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് വ്യോമാതിർത്തി അടച്ചിരുന്നു. മെയ് 2-ന് ഇന്ത്യ, പാകിസ്ഥാൻ വിമാനങ്ങൾക്കും വിലകേർപ്പെടുത്തി. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനാൽ, വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങൾക്ക് ബദൽ റൂട്ടുകളാണ് എയർ ഇന്ത്യ പോലുള്ള കമ്പനികള്‍ ഉപയോഗിക്കുന്നത്. ലുഫ്താൻസ, എയർ ഫ്രാൻസ്, ബ്രിട്ടീഷ് എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികൾ പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കി, ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് ഒരു മണിക്കൂർ അധിക യാത്രാസമയവും എടുക്കുന്നുണ്ട്.
പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനാൽ ഖത്തർ എയർവേയ്‌സ് പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് എയർലൈൻ ആവർത്തിച്ചു. യാത്രക്കാർ qatarairways.com-ൽ തത്സമയ അപ്‌ഡേറ്റുകൾ പരിശോധിക്കാനോ +974 4144 5555 എന്ന നമ്പറിൽ എയർലൈനിന്റെ സപ്പോർട്ടിങ് കേന്ദ്രവുമായോ ബന്ധപ്പെടാനും കമ്പനി നിർദേശിക്കുന്നു.
അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണം പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാൻ സൈന്യം വാർത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. അർദ്ധരാത്രിക്ക് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും പാക് ലെഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നീക്കം യുദ്ധപ്രവർത്തിയെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷാ കമ്മിറ്റി യോഗം വിളിച്ചുകൂട്ടിയ അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളെ ആക്രമണ സ്ഥലങ്ങൾ സന്ദർശിക്കാൻ ക്ഷണിച്ചു.'ഇന്ത്യ അടിച്ചേൽപ്പിച്ച ഈ യുദ്ധനടപടിക്കെതിരെ ശക്തമായി പ്രതികരിക്കാൻ പാകിസ്ഥാന് എല്ലാ അവകാശവുമുണ്ട്, ശക്തമായ മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്' എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications