കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കണ്ണടച്ച് വിമര്‍ശനമില്ല.... സര്‍ക്കാര്‍ തീരുമാനം നല്ലത്, പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്!

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്. സര്‍ക്കാര്‍ നടപടിയെ അടച്ചാക്ഷേപിക്കാന്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീരിന്റെ ഭരണാധികാരിയായിരുന്ന ഹരിസിംഗിന്റെ മകനാണ് കരണ്‍ സിംഗ്. ഒരുപാട് നല്ല കാര്യങ്ങള്‍ ആ ബില്ലില്ലുണ്ട്. വളരെ വേഗത്തിലാണ് ആ ബില്‍ നടപ്പാക്കിയത്. പക്ഷേ ബില്ലിലെ നിര്‍ദേശങ്ങള്‍ പലതും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണെന്ന് കരണ്‍ സിംഗ് പറഞ്ഞു.

1

ഏറ്റവും താഴെ തട്ടില്‍ വരെ ഈ നടപടികള്‍ എത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കും. അത് ജനങ്ങളിലേക്ക് സമാധാനം കൊണ്ടുവരും. പോസിറ്റീവായ മാറ്റമാണിത്. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത് ഏറ്റവും സ്വാഗതാര്‍ഹമായ കാര്യമാണ്. അതേസമയം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പ് അറിയിക്കുന്നുണ്ട്. കരണ്‍ സിംഗിന്റെ പ്രസ്താവന പാര്‍ട്ടിക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

പുതിയ കാര്യങ്ങള്‍ കശ്മിരിലേക്ക് വരികയാണ്. രാഷ്ട്രീയാധികാരം കശ്മീരില്‍ കേന്ദ്രീകരിക്കുന്നതിന് ഇത് വലിയ കാരണമാകും. ഇതില്‍ ശ്രദ്ധിക്കേണ്ടത് ജമ്മു കശ്മീരിന് എത്രയും പെട്ടെന്ന് പൂര്‍ണ സംസ്ഥാനമെന്ന പദവി ലഭിക്കണമെന്നാണ്. ഇത് കശ്മീരി ജനതയ്ക്ക് രാഷ്ട്രീയാവകാശം രാജ്യം മുഴുവന്‍ ലഭിക്കുന്നതിന് വഴിയൊരുക്കുമെന്നും കരണ്‍ സിംഗ് പറയുന്നു. എന്നാല്‍ ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കശ്മീരികള്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും കരണ്‍ സിംഗ് പറയുന്നു. എന്നാല്‍ കശ്മീരിലെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ ദേശവിരുദ്ധരായി കാണുന്നത് തെറ്റാണെന്നും അദ്ദേഹം പറയുന്നു. കശ്മീരില്‍ തടവില്‍ വെച്ചിട്ടുള്ള നേതാക്കളെ എത്രയും പെട്ടെന്ന് പുറത്തുവിടണം. ഇവരുമായി ചര്‍ച്ച ചെയ്തും, സമൂഹത്തിലെ മറ്റ് പ്രമുഖരെ വിശ്വാസത്തിലെടുത്തും, ഇപ്പോഴുള്ള സ്ഥിതിയെ നിലനിര്‍ത്താന്‍ ശ്രമിക്കണം. അത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കരണ്‍ സിംഗ് പറഞ്ഞു.

കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്

English summary
several positives karan singh supports kashmir bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X