കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎയുടെ രാജിക്ക് പിന്നാലെ ഗുജറാത്ത് ബിജെപിയിൽ പൊട്ടിത്തെറി, രാജി സമർപ്പിച്ച് 50ൽ അധികം നേതാക്കൾ

Google Oneindia Malayalam News

ഗാന്ധിനഗർ: പ്രധാനമന്ത്രിയുടെ നാട്ടിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പാർട്ടിയിലെ ശക്തനും എംഎൽഎയുമായ നേതാവിൻറെ രാജിയെത്തുടർന്നാണ് പാർട്ടിയിൽ കലാപക്കൊടി ഉയർന്നത്. വഡോദര ജില്ലയിലെ സാവ്ളി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കേതൻ ഇനാംദാറാണ് കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളിലും പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്.

രാജ്യത്ത് ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ എന്ത് സംഭവിക്കും? മോദി മുന്നിൽ, പക്ഷെ എൻഡിഎ... സർവേ ഫലംരാജ്യത്ത് ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ എന്ത് സംഭവിക്കും? മോദി മുന്നിൽ, പക്ഷെ എൻഡിഎ... സർവേ ഫലം

രാജിവെച്ച എംഎൽഎയ്ക്ക് പിന്തുണയുമായാണ് തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി അംഗങ്ങൾ കൂട്ടത്തോടെ തൽസ്ഥാനത്ത് നിന്നും രാജിവെച്ചത്. ഇതോടെ കേതനെ അനുനയിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്തുകയാണ് പാർട്ടി നേതൃത്വം. വിശദാംശങ്ങൾ ഇങ്ങനെ

 പ്രതിഷേധിച്ച് രാജി

പ്രതിഷേധിച്ച് രാജി

ബിജെപി സർക്കാരിന് കീഴിലുളള ഉദ്യോഗസ്ഥർ വേണ്ട വിധം ബഹുമാനിക്കുന്നില്ലെന്നും പാർട്ടി നേതൃത്വം അവഗണിക്കുന്നുവെന്നും ആരോപിച്ചായിരുന്നു കേതന്റെ രാജി. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ ഉദ്യോഗസ്ഥരോ മന്ത്രിമാരോ കൂട്ടാക്കുന്നില്ല. തന്നെപ്പോലെ നിരവധി എംഎൽഎമാർ അസംതൃപ്തരാണെന്നും കേതൻ ആരോപിച്ചിരുന്നു.

 കൂട്ടരാജി

കൂട്ടരാജി

പാർട്ടി നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും എതിരെ വിമർശനം ഉന്നയിച്ച് കേതൻ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രാദേശിക ഘടകങ്ങളിലും പൊട്ടിത്തെറി രൂക്ഷമായത്. സാവ്ളി നഗരസഭയിലേയും സാവ്ളി താലുക്ക് പഞ്ചായത്തിലെയും നിരവധി ബിജെപി പ്രതിനിധികളും പാർട്ടി പദവികൾ വഹിക്കുന്ന നേതാക്കളും രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.

 രാജിവെച്ചവർ

രാജിവെച്ചവർ

സാവ്ളി നഗരസഭയിലെ അധ്യക്ഷൻ കെ എച്ച് സേഥ്, ഉപാധ്യക്ഷൻ ഖ്യാതി പട്ടേൽ എന്നിവരടക്കം 23 അംഗങ്ങളാണ് രാജി വെച്ചത്. താലുക്ക് പഞ്ചായത്തിലെ 17 അംഗങ്ങളും രാജി സമർപ്പിച്ചു. നേതാക്കളുടെ കൂട്ട രാജി ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു. തുടർന്ന് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ അനുനയ ശ്രമങ്ങൾ നടത്തി.

 മറ്റു നേതാക്കൾ

മറ്റു നേതാക്കൾ

പഞ്ചായത്ത്, നഗരസഭ അംഗങ്ങളുടെ രാജിക്ക് പിന്നാലെയാണ് മറ്റു പദവികളിൽ നിന്നും രാജി തുടർന്നത്. വഡോദര ഡയറി ചെയർമാനും മുൻ എംഎൽഎയുമായ പദ്ര ദിനേശ് പട്ടേൽ, കാർഷികോൽപ്പന വിപണന സമിതിയിലെ 12 ഓളം അംഗങ്ങളും രാജി വെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ജിത്തു വഘാണി കേതനുമായി ഒത്തുതീർപ്പ് നടത്തുമെന്നാണ് പാർട്ടി വിശദീകരണം.

 നേതാവിന് പിന്തുണ

നേതാവിന് പിന്തുണ

ഞങ്ങളുടെ നേതാവായ കേതൻ ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി സമർപ്പിച്ചതെന്ന് സാവ്ളി നഗരസഭാ അധ്യക്ഷൻ കെഎച്ച് സേഥ് പറഞ്ഞു. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കേണ്ടതാണ്. ഊർജ വകുപ്പ് മന്ത്രി സൗരഭ് പട്ടേലുമായുള്ള പ്രശ്നങ്ങളാണ് കേതന്റെ രാജിക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. മുൻപും ചില ബിജെപി എംഎൽഎമാരുടെ പിന്തുണയോടെ സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുള്ള നേതാവാണ് കേതൻ.

 ബിജെപിയോട് ഉടക്കി

ബിജെപിയോട് ഉടക്കി

പ്രാദേശിക തലത്തിൽ കരുത്തനായ നേതാവാണ് കേതൻ ഇനാംദാർ. രണ്ട് തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച കേതൻ ഒരു തവണ പാർട്ടിയുമായി ഉടക്കി സ്വതന്ത്രനായി മത്സരിക്കുകയും പാർട്ടിയെ പോലും ഞെട്ടിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
2017ൽ വീണ്ടും ബിജെപി ടിക്കറ്റിൽ മത്സരിച്ച കേതൻ 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതിനിടെ കോൺഗ്രസ് കേതനെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

English summary
Several resigned in support of BJP MLA Ketan in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X