കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആര്‍എസിന് ഭീഷണിയായി ബിജെപി; പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ എതിരില്ലാത്ത ശക്തനാണ് തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു. അടുപ്പക്കാര്‍ കെസിആര്‍ എന്ന് ചുരുക്കി വിളിക്കുന്ന ഇദ്ദേഹത്തിന് മുമ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും കോണ്‍ഗ്രസും എന്നേ അടിയറവ് പറഞ്ഞു. എന്നാല്‍ ബിജെപി ടിആര്‍എസ്സിന് വെല്ലുവിളിയാകുമെന്നാണ് പുതിയ വിവരം.

ടിഡിപിയുടെയും കോണ്‍ഗ്രസിന്റെയും ഒട്ടേറെ നേതാക്കളാണ് ബിജെപിയില്‍ ചേരുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ ഭാവി ബിജെപിക്ക് മാത്രമാണെന്ന് അവര്‍ കരുതുന്നു. ഇതോടെ തെലങ്കാനയില്‍ അധികം വൈകാതെ ഭരണം പിടിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. മിഷന്‍ സൗത്ത് ഇന്ത്യ പദ്ധതിയുമായി ഇറങ്ങിയ ബിജെപിയുടെ നീക്കങ്ങള്‍ വിജയം കാണുമെന്നാണ് കരുതുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപിയില്‍ ചേര്‍ന്ന ടിഡിപി നേതാക്കള്‍

ബിജെപിയില്‍ ചേര്‍ന്ന ടിഡിപി നേതാക്കള്‍

ടിഡിപി നേതാക്കളും അവിഭക്ത ആന്ധ്രയിലെ മുന്‍ മന്ത്രിമാരുമായ ഇ പെഡ്ഡി റെഡ്ഡി, ബോഡ ജനാര്‍ധന്‍, മുന്‍ എംപി സുരേഷ് റെഡ്ഡി, ടിഡിപിയുടെ മറ്റുചില നേതാക്കള്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഇവര്‍ പാര്‍ട്ടിയുടെ അംഗത്വം സ്വീകരിച്ചത്.

 കോണ്‍ഗ്രസ് നേതാക്കള്‍ ഇവര്‍

കോണ്‍ഗ്രസ് നേതാക്കള്‍ ഇവര്‍

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എം ശശിധര്‍ റെഡ്ഡി, പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ നേതാവ് ശൈഖ് റഹ്മത്തുല്ല എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ടിഡിപി, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. ടിആര്‍എസ്സിനെ നേരിടാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂവെന്ന് മുരളീധര റാവു പറയുന്നു.

 ബിജെപിക്ക് സാധിക്കും

ബിജെപിക്ക് സാധിക്കും

കുടുംബാധിപത്യത്തിനും ജാതീയതയ്ക്കുമെതിരായ പാര്‍ട്ടി ബിജെപിയാണെന്നു എല്ലാവര്‍ക്കും ബോധ്യമായി എന്ന് റാവു പറഞ്ഞു. ടിആര്‍എസ് ബന്ധുക്കള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുകയും ജാതീയത പ്രോല്‍സാഹിപ്പിക്കുകയുമാണ്. സംസ്ഥാനത്ത് ശക്തമായ ഭരണസംവിധാനം കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് ആണ് വിജയിച്ചത്. കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തുമെത്തി. എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തിയത്. 17 ലോക്‌സഭാ സീറ്റില്‍ നാല് സീറ്റില്‍ ബിജെപി ജയിച്ചു. ടിആര്‍എസ്സിന് 10 സീറ്റും കോണ്‍ഗ്രസിന് മൂന്ന് സീറ്റും ലഭിച്ചു.

2023ല്‍ ബിജെപി അധികാരത്തില്‍ വരും...

2023ല്‍ ബിജെപി അധികാരത്തില്‍ വരും...

കെസിആര്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വികസനം മറക്കുകയാണെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു. 2023ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്നും ജനം ടിആര്‍എസ്സിന് കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും അമിത് ഷാക്കും പിന്നില്‍ അണിനിരക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കും, നായിഡുവിന്റെ വീട് പൊളിക്കും?ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കും, നായിഡുവിന്റെ വീട് പൊളിക്കും?

English summary
Several TDP, Cong leaders from Telangana join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X