കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ നായിഡുവിന്റെ കാലിടറുന്നു... യൂത്ത് വിംഗ് നേതാവും എംഎല്‍എയും പാര്‍ട്ടി വിട്ടു

Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടതിന് ശേഷമുള്ള കഷ്ടകാലം അവസാനിക്കുന്നില്ല. പാര്‍ട്ടിയുടെ നിര്‍ണായക നേതാക്കള്‍ വീണ്ടും ബിജെപിയിലേക്ക് പോയിരിക്കുകയാണ്. നേരത്തെ തെലങ്കാനയില്‍ 50 നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇത്. അതേസമയം പ്രതിപക്ഷമെന്ന നിലയില്‍ അടക്കം ദുര്‍ബലാവസ്ഥയിലാണ് ടിഡിപി.

ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ കാര്യമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ പോലും ചന്ദ്രബാബു നായിഡുവിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നേതാക്കള്‍ സുരക്ഷിത സ്ഥലം തേടി മറ്റ് പാര്‍ട്ടികളിലേക്ക് പോവുകയാണ്. ബിജെപിക്കാണ് ഇതില്‍ ഏറ്റവുമധികം ലോട്ടറിയടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം തെലങ്കാനയിലെ ടിഡിപി നേതാക്കളെല്ലാം ബിജെപിയിലേക്ക് കൂറുമാറാന്‍ ഒരുങ്ങുകയാണ്.

ടിഡിപി ദുര്‍ബലമാകുന്നു

ടിഡിപി ദുര്‍ബലമാകുന്നു

ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള പ്രമുഖ നേതാക്കളാണ് ടിഡിപി വിട്ടിരിക്കുന്നത്. തെലങ്കാന ടിഡിപിയുടെ യൂത്ത് വിംഗ് പ്രസിഡന്റായിരുന്ന ടി വീരേന്ദര്‍ ഗൗഡ് അപ്രതീക്ഷിതമായി പാര്‍ട്ടി വിട്ടു. ഇയാള്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിനെയും സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണിനെയും കണ്ടതിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ടിഡിപി ഇത്രയും യുവാക്കളെ ആകര്‍ഷിച്ചിരുന്നത് യൂത്ത് വിംഗിന്റെ പ്രവര്‍ത്തനം കൊണ്ടായിരുന്നു.

നേതാക്കളുടെ കുത്തൊഴുക്ക്

നേതാക്കളുടെ കുത്തൊഴുക്ക്

ഗൗഡിന് തെലങ്കാനയുടെ നഗരമേഖലകളില്‍ ശക്തമായ സ്വാധീനമുണ്ട്. ടിഡിപിയുടെ മറ്റൊരു എംഎല്‍സി വി നാരായണ റെഡ്ഡി, കെ പാര്‍ത്ഥസാരഥി എന്നിവര്‍ക്ക് പുറമേ മുന്‍ ഹൈക്കോടതി ജഡ്ജ് നക്ക ബാല്‍യോഗിയും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അതേസമയം വീരേന്ദര്‍ ഗൗഡിന്റെ രാജി വലിയ തിരിച്ചടിയാണെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. മുതിര്‍ന്ന ടിഡിപി നേതാവ് ടി ദേവേന്ദര്‍ ഗൗഡിന്റെ മകനാണ് വീരേന്ദര്‍. ദേവേന്ദര്‍ മുന്‍ രാജ്യസഭാ അംഗം കൂടിയായിരുന്നു.

നായിഡുവിന് മൗനം

നായിഡുവിന് മൗനം

ആന്ധ്രയിലെ പ്രശ്‌നങ്ങളില്‍ നായിഡുവിനുള്ള താല്‍പര്യം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ദേശീയ തലത്തില്‍ സ്വാധീനമുറപ്പിക്കാന്‍ പ്രതിപക്ഷ സഖ്യത്തിന് നായിഡു മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ ഇത് പൊളിയുകയും, നായിഡുവിന് സ്വന്തം സംസ്ഥാനം വരെ നഷ്ടമാവുകയും ചെയ്തു. ഇതോടെ ദേശീയ തലവും സംസ്ഥാന തലവും ഇല്ലാത്ത അവസ്ഥയിലാണ് ടിഡിപി. അതേസമയം ടിഡിപിയുടെ നേതാക്കള്‍ ആന്ധ്രയില്‍ നിന്ന് പാര്‍ട്ടി വിടുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്.

പാല്‍നാട്ടിലെ പ്രശ്‌നങ്ങള്‍

പാല്‍നാട്ടിലെ പ്രശ്‌നങ്ങള്‍

പാല്‍നാട്ടിലെ ആത്മകൂര്‍ ഗ്രാമത്തിലെ പ്രശ്‌നങ്ങളാണ് ടിഡിപിയെ ഭയപ്പെടുത്തുന്നത്. ഇവിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അഴിച്ചുവിട്ട അക്രമത്തില്‍ പാര്‍ട്ടി വിരണ്ട് പോയി. നായിഡുവും മകന്‍ നര ലോകേഷും പ്രതിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീട്ടുതടങ്കലിലായി. ഇവിടെ 127 കുടുംബങ്ങള്‍ക്കായി ടിഡിപി നടത്തിയ പുനരധിവാസ പദ്ധതികള്‍ എല്ലാ താളം തെറ്റി. മുമ്പ് നിയമസഭാ സ്പീക്കര്‍ കൊഡേല ശിവപ്രസാദ് റാവു തൂങ്ങി മരിച്ചതെല്ലാം വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒരുക്കിയ തന്ത്രമാണെന്ന് ടിഡിപി ആരോപിക്കുന്നുണ്ട്.

ബിജെപി സേഫ് സോണ്‍

ബിജെപി സേഫ് സോണ്‍

നായിഡുവിന്റെ വലം കൈയ്യും മുന്‍ മന്ത്രിയുമായ സി ആദിനാരായണ താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായി തുറന്ന് പറയുന്നു. ജീവന് ഭയമുള്ളത് കൊണ്ട് നേതാക്കള്‍ ബിജെപിയില്‍ അഭയം തേടുകയാണ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ മരണം കൊലപാതകമാണെന്ന് വരെ ടിഡിപി ഉന്നയിച്ചിരുന്നു. പക്ഷേ അത് ഫലം കണ്ടിട്ടില്ല. എന്നാല്‍ ബി ജെപി ടിഡിപി ഉന്നയിച്ച വിഷയമെല്ലാം ശക്തമായി ഏറ്റെടുത്ത് മുഖ്യ പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. ഇതോടെയാണ് നേതാക്കള്‍ ബിജെപിയില്‍ എത്താന്‍ തുടങ്ങിയത്.

പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ്പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ്

English summary
several tdp leaders joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X