Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത്ഷാ ബംഗാളില്‍ കളി മുറുക്കുന്നു! മൂന്ന് തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക്!

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാളില്‍ രാഷ്ട്രീയ ചിത്രം മാറുന്നു. ബിജെപിക്ക് കരുത്ത് പകരുന്ന രാഷ്ട്രീയ നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ബിജെപിയുടെ സംസ്ഥാനത്തെ മുന്നേറ്റത്തില്‍ പ്രതീക്ഷ വെച്ച് മറ്റ് പാര്‍ട്ടികളിലെ ജനപ്രിയരും പ്രമുഖരുമായ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ തൃണമൂല്‍ നേതൃത്വത്തെ ഞെട്ടിച്ച് മൂന്ന് പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്.

സംസ്ഥാനത്ത് ബിജെപിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചരണം നടക്കുന്നതിനിടെയാണ് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി നേതാക്കളുടെ കൂട്ടവരവ്. വിശദാംശങ്ങളിലേക്ക്

കൂട്ടത്തോടെ ബിജെപിയിലേക്ക്

കൂട്ടത്തോടെ ബിജെപിയിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ ട്രെന്‍റ് നോക്കി നിരവധി തൃണമൂല്‍ നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കാറാന്‍ ഇരിക്കുന്നത്. ബിഷ്ണപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ എംപി സൗമിത്ര ഖാന്‍ ബിജെപിയില്‍ എത്തിയ പിന്നാലെയാണ് ബിജെപിയിലേക്ക് തൃണമൂല്‍ നേതാക്കളുടെ കൂട്ടപലായനം.

മുന്‍ മേയറും മേയറും

മുന്‍ മേയറും മേയറും

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടന്‍ ഇവര്‍ ബിജെപയില്‍ എത്തും. മുന്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും മമന്ത്രിയുമായ സോവന്‍ ചാറ്റര്‍ജി, നിലവിലെ ബിദന്‍ നഗര്‍ മുനിസിപാലിറ്റി മേയര്‍ സബ്യസാചി ദത്ത എന്നിവരാണ് ബിജെപിയിലേക്ക് ചേരാനിരിക്കുന്ന പ്രമുഖര്‍.

ഇടപെട്ട് മുകുള്‍ റോയ്

ഇടപെട്ട് മുകുള്‍ റോയ്

ബിജെപി നേതാവും മുന്‍ തൃണമൂല്‍ അംഗവുമായിരുന്നു മുകുള്‍ റോയിയാണ് ഇരുവരുടേയും വരവിന് വഴി തുറന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നേതാക്കളുടെ നേതൃത്വത്തില്‍ ദത്തയുടെ വീട്ടില്‍ വെച്ച് മുകുള്‍ റോയ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ദത്തയുമായി ഫോണില്‍ ചര്‍ച്ച

ദത്തയുമായി ഫോണില്‍ ചര്‍ച്ച

ബര്‍സാത് മണ്ഡലത്തില്‍ സീറ്റ് ഓഫര്‍ ചെയ്താണ് സബ്യസാചി ദത്തെയെ ബിജെപിയിലേക്ക് എത്തിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ ദത്ത ചേര്‍ന്നയുടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ ദത്തയുമായി ഫോണിലൂടെ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.

കൂടുമാറ്റത്തിനുള്ള സൂചന

കൂടുമാറ്റത്തിനുള്ള സൂചന

കഴിഞ്ഞ മൂന്ന് മാസമായി മമതയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നെല്ലാം ദത്ത വിട്ടുനിന്നിരുന്നു. ദത്തയുടെ അസാന്നിധ്യം ഇതോടെ രാഷ്ട്രീയ കൂടുമാറ്റത്തിന്‍ററെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ബിജെപിയിലേക്കുള്ള വരവ്.

സബ്യസാചിയുടെ മറുപടി

സബ്യസാചിയുടെ മറുപടി

അതേസമയം മുകുള്‍ റോയിയുടെ ഗൃഹസന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തിന്‍റെ ഭാഗമായിട്ടല്ലെന്ന് സബ്യസാചി പറഞ്ഞു. അദ്ദേഹത്തെ പോലൊരു മുതിര്‍ന്ന നേതാവ് വീട്ടില്‍ വരുന്നത് തനിക്ക് സന്തോഷമാണ്. അതിനെ തടയാന്‍ ആവില്ലെന്നും സബ്യസാചി പറഞ്ഞു.

പ്രതികരിക്കാതെ

പ്രതികരിക്കാതെ

മുകുള്‍ റോയിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതൃത്വം സബ്യസാചി ദത്തയോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് തീയതി

തിരഞ്ഞെടുപ്പ് തീയതി

അതേസമയം ദത്തയേയും ചാറ്റര്‍ജിയേയും കൂടാതെ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തും അധ്യാപകനുമായ ബൈശാഖി ബാനര്‍ജിയും ബിജെപിയില്‍ ചേരും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയാണ് നേതാക്കള്‍.

മരുമകനെതിരെ

മരുമകനെതിരെ

സോവന്‍ ചാറ്റര്‍ജിയോ ബൈശാഖിയോ മമതാ ബാനര്‍ജിയുടെ മരുമകനായ അഭിഷേക് ബാനര്‍ജിക്കെതിരെ മത്സരിച്ചേക്കുമെന്നാണ് വിവരം.ഇതു സംബന്ധിച്ച ചര്‍ച്ചകളും പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടുണ്ട്.

ബിജെപിയുടെ മുന്നേറ്റം

ബിജെപിയുടെ മുന്നേറ്റം

ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നപ്പോള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ 2 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ഉള്ളത്

22 സീറ്റുകള്‍

22 സീറ്റുകള്‍

ഇത്തവണ പാര്‍ട്ടി ബംഗാളില്‍ ലക്ഷ്യം വെയ്ക്കുന്നത് 22 ന് അടുത്ത സീറ്റാണ്. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ചാട്ടം തുടരുകയാണെങ്കില്‍ അത് ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+