Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്തസമ്മർദ്ദത്തിൽ ഗുരുതരമായ ഏറ്റക്കുറച്ചില്‍; രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ ഗുരുതരമായ ഏറ്റക്കുറച്ചിലുണ്ടായതിനെ തുടർന്നാണ് താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ ചിത്രമായ അണ്ണാത്തയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി താരം ഹൈദരാബാദിലാണ്. സെസിറ്റിലെ നാല് പേര്‍ക്ക് കൊവി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. അന്നുമുതൽ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു, വെള്ളിയാഴ്ച രാവിലെ രക്തസമ്മർദ്ദത്തില്‍ വലിയ തോതില്‍ ഏറ്റക്കുറിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രജനികാന്തിന് കോവിഡ് -19 ന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കടുത്ത ഏറ്റക്കുറച്ചിലുകൾ കാണിക്കുകയും കൂടുതൽ പരിശോധാനകള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം കുറയുന്നതുവരെ അദ്ദേഹത്തെ ആശുപത്രിയിൽ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലും ക്ഷീണവും അല്ലാതെ അദ്ദേഹത്തിന് മറ്റ് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

 rajini

"രജനികാന്തിനെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഒരു സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. സെറ്റിലുള്ള കുറച്ച് ആളുകൾ കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു. ഡിസംബർ 22 ന് രജനികാന്തിന് കൊവിഡ് പരിശോധന നടത്തിയിരുന്നു, അദ്ദേഹം നെഗറ്റീവ് ആയിരുന്നു. അതിനുശേഷം അദ്ദേഹം ക്വാറന്‍റീനില്‍ കഴിഞ്ഞ് വരികയായിരുന്നു. "-അപ്പോളോ ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഡിസംബർ പതിനാലിനാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും കീര്‍ത്തി സുരേഷുമാണ് നായികമരായി എത്തുന്നത്. ഹൈദരാബാദിലെ സെറ്റിലുണ്ടായിരുന്നു നയന്‍താരയേയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധാന ഫലം നെഗറ്റീവ് ആണെങ്കിലും സെറ്റിലെ മറ്റ് നാല് പേര്‍ക്ക് പോസീറ്റീവ് സ്ഥിരീകരിച്ചതിനാല്‍ എല്ലാവരും രണ്ടാഴ്ച ക്വാറന്‍റീനില്‍ പോയിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+