കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത ചൂട്; അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്; പുറത്തിറങ്ങരുത്, ഉഷ്ണതരംഗത്തിന് സാധ്യത

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കനത്ത ചൂട്. ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാല്‍ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ദില്ലി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച്ച ദില്ലിയില്‍ അന്തരീക്ഷ താപനില 46 ഡിഗ്രീസെല്‍ഷ്യസ് വരെ ഉയാരാനാണ് സാധ്യത. പല ഇടങ്ങളിലും മിതമായ രീതിയിലും ചില ഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.

red alert

വലിയ പ്രദേശങ്ങളില്‍ താപനില തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് എത്തുമ്പോള്‍ ഉഷ്ണ തരംഗം പ്രഖ്യാപിക്കും. അതേസമയം ദില്ലി പോലുള്ള ചെറിയ പ്രദേശങ്ങളില്‍ ഒരു ദിവസം പോലും താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയാണെങ്കില്‍ ഉഷ്ണ തരംഗമായി പ്രഖ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദില്ലി കൂടാതെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വീടിന് പുറത്തിറങ്ങാന്‍ പാടില്ലെന്ന് കര്‍ശനമായ നിര്‍ദേശമുണ്ട്. മഹാരാഷ്ട്രയിലെ സെനേഗാവില്‍ 46.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനില്‍ 46.7 ഡിഗ്രി സെല്‍ഷ്യസുമാണ് ഞായറാഴ്ച്ച രേഖപ്പെടുത്തിയത്.

കനത്ത ചൂടില്‍ പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനും ശരീരത്തില്‍ നിര്‍ജ്ജലീകരിണം തടയാന്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു. ഞായറാഴ്ച്ച ദില്ലിയുടെ പലഭാഗങ്ങളിലും പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.

ഞായറാഴ്ച്ച് സഫ്്ഗര്‍ദജ് നീരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 44.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. പാലം, ലോധി, അയാനഗര്‍ എന്നിവിടങ്ങളില്‍ 45.4,44.2,45.6 ഡിഗ്രീ സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.

മെയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള പൊടികാറ്റിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കൊവിഡ് പോസിറ്റീവ്മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കൊവിഡ് പോസിറ്റീവ്

ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമം; കയര്‍ പൊട്ടി താഴെ വീണ് ബിജെപി നേതാവ്; പുറത്താക്കിബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമം; കയര്‍ പൊട്ടി താഴെ വീണ് ബിജെപി നേതാവ്; പുറത്താക്കി

English summary
Severe Hot Wave: IMD Issued Red Alert in Four States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X