കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമഘട്ടത്തിലും കൊടും വരള്‍ച്ച; ജലമൂറ്റിയെടുത്ത് മനുഷ്യന്‍... കുഴിയില്‍ പെട്ട കാട്ടുപോത്തിന് മരണം

Google Oneindia Malayalam News

ഉത്തര കര്‍ണാടകം: പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് ഉത്തര കര്‍ണാടകത്തിലെ അണ്‍ഷി ദേശീയോദ്യാനം. ഇതിന്റെ ഭാഗമാണ് കാളി കടുവ സംരക്ഷണ കേന്ദ്രം. ഇത്തവണ കൊടും വരള്‍ച്ചയാണ് മേഖലയില്‍ ഉള്ളത്.

ഒരിടത്ത് വരള്‍ച്ച, തൊട്ടടുത്ത് ജലസമൃദ്ധി... ചെന്നൈയിലെ ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യം! ഒരു തടാകവിജയംഒരിടത്ത് വരള്‍ച്ച, തൊട്ടടുത്ത് ജലസമൃദ്ധി... ചെന്നൈയിലെ ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യം! ഒരു തടാകവിജയം

വെള്ളത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലില്‍ ഉറവകളെല്ലാം ആഴത്തില്‍ കുഴിക്കുകയാണ് ഇപ്പോള്‍ മനുഷ്യര്‍. എന്നാല്‍ ഇത് വന്യജീവികള്‍ക്ക് മരണക്കെണിയാകുന്ന വാര്‍ത്തയാണ് ഉത്തര കര്‍ണാടകത്തില്‍ നിന്ന് വരുന്നത്.

Gaur

വെള്ളം എടുക്കാനായി ആഴം കൂട്ടിയ ഉറവയില്‍ കഴിഞ്ഞ ദിവസം ഒരു കാട്ടുപോത്താണ് കുടുങ്ങിയത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപോത്തിനെ കുഴിയില്‍ നിന്ന് രക്ഷിച്ചെങ്കിലും അതിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആയില്ല.

Gaur

പശ്ചിമ ഘട്ടം നേരിടുന്ന വലിയ ജല പ്രതിസന്ധി തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. പശ്ചിമ ഘട്ടത്തില്‍ വെള്ളമില്ലാത്ത സാഹചര്യം വന്നാല്‍ നഗരങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്ന് ഉറപ്പാണ്. ജലക്ഷാമം രൂക്ഷമായാല്‍ അത് മനുഷ്യന്റെ മാത്രമല്ല, പ്രകൃതിയുടെ മൊത്തത്തിലുള്ള നിലനില്‍പിന് ത്‌നെ ഭീഷണിയാകും എന്ന് ഉറപ്പാണ്. ചെന്നൈ പോലുള്ള നഗരങ്ങള്‍ ഇത്തവണ നേരിട്ടത് വലിയ ജല പ്രതിസന്ധി തന്നെ ആയിരുന്നു.

English summary
Severe water scarcity in Western Ghats, Gaur trapped in a dry water hole escaped but died later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X