യുപിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു
ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. ലഖ്‌ലൊവിന് 270 കിലോമീറ്റര്‍ അകലെ ഖൊരഗ്പൂരില്‍ ഇന്നലെ (30-09-2014- ചൊവ്വ) രാത്രിയാണ് അപകടം. രണ്ട് പാസഞ്ചര്‍ ട്രെയ്‌നുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
വാരണാസിയില്‍ നിന്നും ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ക്രിഷാക്ക് എക്‌സ്പ്രസും ലക്‌നോവില്‍ നിന്ന് ബരൗന്നിയിലേക്ക് പോകുകയായിരുന്ന ബരൗന്നി എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ അറിയിച്ചു.

ട്രെയിനുകളില്‍ ഒന്നിന്റെ ട്രാക്ക് മുന്നറിയിപ്പില്ലാതെ മാറിയതാണ് അപകടകാരണമെന്നാണ് അറിയാന്‍ കഴിയുന്നത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍: ലഖ്‌നൊ- 05222233042, ഗോരഖ്പൂര്‍- 05512203265, ഛാപ്ര- 09771443941












Click it and Unblock the Notifications