ജിഷയുടെ ഘാതകര്‍ക്ക് കടുത്ത ശിക്ഷ നല്‍ണമെന്ന് കെജ്രിവാളിന്റെ ട്വീറ്റ്
ദില്ലി:പെരുമ്പാവൂരില്‍ ക്രൂര മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കെജ്രിവാള്‍ വ്യക്തമാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അറിയിച്ചിരുന്നു.
ജിഷയുടെ മരണത്തിനുത്തരവാദികളായവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയകളില്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളാണ് അധികവും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ ഒരാള്‍ മാത്രമേയുള്ളൂ എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തിന്റെ വ്യക്തത ലഭിക്കൂ എന്നുമാണ് ഐ ജി മഹിപാല്‍ യാദവ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാവുമെന്നും ഐ ജി പറഞ്ഞു. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിഷയുടെ അയല്‍വാസിയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
One feels sick. Give exemplary punishment to guilty. But we all need to work together to prevent such incidents
— Arvind Kejriwal (@ArvindKejriwal) May 3, 2016
https://t.co/ix5NPhJjW2












Click it and Unblock the Notifications