'ലിംഗ വ്യത്യാസം ജനനേന്ദ്രിയം എവിടെയെന്ന് ആശ്രയിച്ചല്ല; പൂർണ പുരുഷനും സ്ത്രീയും ഇല്ല'; സുപ്രീം കോടതി
സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികളിൽ സുപ്രീം കോടതിയിൽ വീണ്ടും കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. പുതിയ സാമൂഹിക ബന്ധങ്ങൾ തീരുമാനിക്കുന്നതിൽ പാർലമെന്റിന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂവെന്നായിരുന്നു കേന്ദ്രത്തിൻറെ നിലപാട്. കോടതിക്ക് ഇത് സംബന്ധിച്ച് സ്വന്തം തീരുമാനം കൈക്കൊള്ളാൻ സാധിക്കുമോയെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ചോദിച്ചു.
അതേസമയം ഇക്കാര്യത്തിൽ എങ്ങനെ തീരുമാനമെടുക്കണമെന്ന് കോടതിയോട് പറയാനാകില്ലെന്നും ഹർജിക്കാരുടെ ഭാഗം കേൾക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാദങ്ങൾ വ്യക്തിവിവാഹ നിയമങ്ങളിൽ നിന്ന് വ്യതിചലിക്കണമെന്നും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ചർച്ചകൾ നടക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു. ഹർജിയിൽ വ്യാഴാഴ്ചയും സുപ്രീം കോടതി വാദം കേൾക്കും.

നേരത്തെയുള്ള കോടതി ഉത്തരവുകളും സ്വവർഗരതി കുറ്റകരമല്ലാതാക്കുന്ന വിധിയും കണക്കിലെടുത്ത് സ്വവർഗ വിവാഹത്തിനുള്ള അവകാശം അനുവദിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർനന് അഭിഭാഷകൻ മുകുൾ റോഹ്ത്തഗി പറഞ്ഞു. സ്പെഷ്യൽ മാരേജ് ആക്ടിൽ സ്ത്രീയോ പുരുഷനോ എന്നതിന് പകരം പങ്കാളിയെന്ന് രേഖപ്പെടുത്താൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാഹമെന്ന സങ്കൽപ്പം തന്നെ മാറിയിരിക്കുകയാണ്. വിവാഹം എന്ന സമൂഹം ബഹുമാനിക്കുന്ന സംവിധാനത്തെ വിലമതിക്കുന്നവരാണ്. അത്തരത്തിൽ തന്നെ വിവാഹത്തിൽ ഏർപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഹർജിക്കാർ.
വിവാഹം കഴിക്കാനുള്ള നിയമപരമായ അവകാശം ഉണ്ടെന്ന ഉത്തരവാണ് ഞങ്ങൾക്ക് വേണ്ടത്. ഇപ്പോഴും ഞങ്ങൾ ഒറ്റപ്പെടുകയാണ്. ഞങ്ങൾ കൈകോർത്ത് ഒരുമിച്ച് നടക്കുമ്പോഴും ആളുകൾ നോക്കുന്നു', റോഹ്ത്തഗി കോടതിയെ അറിയിച്ചു. സ്പെഷ്യൽ മാരേജ് ആക്ടിന്റെ ഉദ്ദേശം ബയോളജിക്കൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധമാണെന്നും റോഹ്ത്തഗി പറഞ്ഞു.
എന്നാൽ പൂർണ സ്ത്രീയെന്നോ പുരുഷനെന്നോയുള്ള സങ്കൽപങ്ങൾ ഇല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ബിവൈ ചന്ദ്രചൂഡിന്റെ പ്രതികരണം. നിങ്ങളുടെ ജനനേന്ദ്രിയം എന്താണെന്നതല്ല ചോദ്യം. ഇത് കൂടുതൽ സങ്കീർണ്ണമായ വിഷയമാണ്. , അതാണ് കാര്യം. അതുകൊണ്ട് സ്‌പെഷ്യൽ മാര്യേജ് ആക്‌ട് ആണും പെണ്ണും എന്ന് പറയുമ്പോഴും, പുരുഷനും സ്ത്രീയും എന്ന സങ്കൽപ്പം തന്നെ ലൈംഗികാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നല്ല', ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സ്വവർഗ വിവാഹത്തെ ശക്തമായി എതിർത്ത് കൊണ്ട് നേരത്തേ കേന്ദ്രസർക്കാർ രണ്ട് തവണ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്‍റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.












Click it and Unblock the Notifications