ലൈംഗികത നാണിക്കേണ്ട കാര്യമല്ല,അംഗീകരിക്കാന്‍ നിങ്ങള്‍ക്കെന്താണ് മടിയെന്ന് അഭയ് ഡിയോള്‍
മുംബൈ: ലൈംഗികതയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരോട് ബോളിവുഡ് നടനും സംവിധായകനുമായ അഭയ് ഡിയോള്‍ പറയുന്നതിങ്ങനെ. ലൈംഗികത എന്നത് നാണിക്കേണ്ട കാര്യമല്ല. അതിനെക്കുറിച്ചുള്ള ചിന്തകള്‍ അംഗീകരിക്കാന്‍ ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് എന്താണ് ബുദ്ധിമുട്ടെന്നാണ് അഭയ് ചോദിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇങ്ങനെ ചോദിക്കുന്നത്.
മുംബൈ ഹോട്ടലുകളില്‍ സദാചാര പോലീസിംഗ് ചമഞ്ഞ മുംബൈ പോലീസിന്റെ നടപടിയാണ് താരത്തിനെ ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം വിവാഹിതരല്ലെന്ന് ആരോപിച്ച് മുംബൈ ഹോട്ടല്‍ മുറികളില്‍ നിന്ന് കമിതാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇതിനെതിരെയാണ് അഭയ് വിമര്‍ശനം ഉന്നയിച്ചത്.

40 ഓളം പേരെയാണ് പോലീസ് പിടികൂടി അപമാനിച്ചത്. പോലീസിന്റെ ഈ നടപടി ശരിയായില്ലെന്ന നിലപാടാണ് അഭയ്ക്കുള്ളത്. പോലീസ് കുറച്ചുകൂടി മാന്യത കാണിക്കണമായിരുന്നെന്നും താരം പറയുന്നു. അതേസമയം, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ അഭയ് വിമര്‍ശിക്കുകയും ചെയ്തു.
സദാചാര പോലീസിംഗിനെതിരെയുള്ള അഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. താരത്തിന്റെ പോസ്റ്റിനെ പിന്തുണച്ചുള്ള കമന്റുകളും ഒഴുകിയെത്തി. പോലീസ് നടപടി മറ്റുള്ളവരുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാണ് ചിലരുടെ ആരോപണം.
SEX!Even I am baffled by our society’s obsession with sex.I enjoy it, I crave it, I pursue it. I don’t hide the...
Posted by Abhay Deol on Tuesday, August 11, 2015












Click it and Unblock the Notifications