സിനിമാ താരങ്ങളും മോഡലുകളുമുള്‍പ്പെട്ട സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍
പനജി: ഗോവയില്‍ സിനിമാ താരങ്ങളും മോഡലുമുള്‍പ്പെട്ട വന്‍ സെകസ് റാക്കറ്റ് സംഘം അറസ്റ്റില്‍. രാഷ്ട്രീയ രംഗത്തു നിന്നുള്ളവരും സംഘത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം .മഹാരാഷ്ട്ര ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് സംഘമാണ് പിടിയിലായത്.
മുഖ്യ ഇടനിലക്കാരനായ ആന്‍ഡി എന്നു വിളിക്കുന്ന ആനന്ദ് കുമാറില്‍ നിന്ന് പല നിര്‍ണ്ണായക വിവരവും ലഭിച്ചതായി എസ്്പി കശ്യപ് പറഞ്ഞു. പനാജിയിലെ വീട്ടില്‍ നിന്നാണ് ആനന്ദ് കുമാറിനെ അറസ്റ്റു ചെയ്തത് .ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരുടെയും സിനിമാ മോഡല്‍ രംഗത്തുളളവരുടെയു ഫോണ്‍ നമ്പറും അഡ്രസ്സും ഇയാളില്‍ നിന്നും ലഭിച്ചതായും പോലീസ് അറിയിച്ചു.

ഇയാള്‍ക്കൊപ്പം ഇടനിലക്കാരായി പ്രവര്‍ത്തിച്ച മൂന്നു സത്രീകളുള്‍പ്പെടെ ഏഴു പേരും അറസ്റ്റിലായിട്ടുണ്ട്. പോലീസ് തന്ത്രപൂര്‍വ്വം ഇടപാടുകാര്‍ എന്ന വ്യാജേനയെത്തിയാണ് പ്രതികളെ പിടികൂടിയത് .












Click it and Unblock the Notifications