Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സ് റാക്കറ്റ് തലവനുമായി എംഎസ് ധോണിക്ക്‌ ബന്ധം? ഫോട്ടോകള്‍ പുറത്ത്

ദില്ലി: സെക്‌സ് റാക്കറ്റ് തലവനായ മുന്‍ സൈനീകനോടൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണി നില്‍ക്കുന്ന ചിത്രം പുറത്ത്. ചിത്രങ്ങള്‍ പുറത്തായതോടെ ധോണി വിവാദത്തിലായിരിക്കുകയാണ്. കേണല്‍ അജയ് അഹ്ലാവത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്.

മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് സ്ത്രീകളെ വിദേശത്തേക്ക് കടത്തി സെക്‌സ് റാക്കറ്റ് നടത്തുന്നുവെന്ന് അരോപണ വിധേയനായ വ്യക്തിയാണ് കേണല്‍ അഹ്ലാവത്ത്. ഇയാളുമായി ധോണിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2010ല്‍ ധോണി ജന്മദിനം ആഘോഷിച്ചത് അഹ്ലാവത്തിന്റെ ഫാം ഹൗസിലായിരുന്നു.

MS Dhoni and Ahlawat

അഹ്ലാവത്തിന്റെ ഫാം ഹൗസിലും മറ്റ് സ്ഥാപനങ്ങളിലും ധോണി സ്ഥിരം സന്ദര്‍ശകനാണെന്നാണ് റിപ്പോര്‍ട്ട്. ധോണിയുടെ വിവാഹ നിശ്ചയം നടന്നതും അഹ്ലാവത്തിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലായിരുന്നു. ചിത്രങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധോണിക്ക് പുറമെ മറ്റ് കായിക താരങ്ങള്‍ കൂടി അഹ്ലാവത്തുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും ഇവരെയെല്ലാം ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നും ഡിസിപി ഇഷ്വാര്‍ സിങ് പറഞ്ഞു. സെക്‌സ് റാക്കറ്റ് എന്ന ആരോപണത്തിന് പിന്നാലെ ഇയാള്‍ സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതിയാണ്. പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും അഹ്ലാവത്ത് എസ്‌കോര്‍ട്ട് എന്ന പേരില്‍ വിദേശ വനിതകളെ എത്തിച്ച് കൊടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+