പണം കിട്ടിയില്ലെന്ന പരാതിയുമായി ലൈംഗിക തൊഴിലാളികള്‍ കോടതിയില്‍ വരേണ്ടെന്ന് സുപ്രീംകോടതി
ദില്ലി: പണം കിട്ടിയില്ലെന്ന കാരണത്താല്‍ ലൈംഗിക പീഡന പരാതിയുമായി ലൈംഗിക തൊഴിലാളികള്‍ പരാതി നല്കാന് എത്തേണ്ടെന്ന് സുപ്രീംകോടതി. മൂന്ന് പേര് ചേര്‍ന്ന് 20 കാരിയെ പീഡിച്ച പരാതിയില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ജസ്റ്റിസ് പിനാകി ചന്ദ്ര ഗോഷ്, അമിതവാ റോയ് എന്നിവര്‍ ചേര്‍ന്ന ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ലൈംഗികമായി പീഡിപ്പിച്ചു എന്ന സ്ത്രീയുടെ പരാതിയ്ക്ക് കോടതി മുന്‍തൂക്കം നല്‍കുമെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം വിധി പറയില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിധി തീരുമാനിക്കൂ എന്നും കോടതി പറഞ്ഞു.

ബെംഗളൂരു സ്വദേശിനിയായ 20 കാരിയുടെ പീഡന പരാതി പരിശോധിച്ചപ്പോഴാണ് പീഡന കേസ് കെട്ടു കഥയാണ് എന്ന് ബോധ്യപ്പെട്ടത്. മൂന്ന് പേര് ചേര്‍ന്ന് ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് കണ്ടെത്തി.
സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വീട്ടുജോലിയ്ക്ക് പോയിരുന്നു എന്നും രാത്രികാലങ്ങളില്‍ വീട്ടിലെ യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നും പറയുന്നു. മാത്രമല്ല പെണ്‍കുട്ടി പണത്തിന് വേണ്ടി വേശ്യാവൃത്തി ചെയ്തിരുന്നു എന്നും പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറയുന്നു.
1000 രൂപ ആവശ്യപ്പെട്ടപ്പോള്‍ യുവാവ് നല്കാന് മടിച്ചതാണ് പെണ്‍കുട്ടി പീഡന കേസ് നല്കാന് കാരണമായത്. കേസില്‍ വിധി പറഞ്ഞ കോടതിയാണ് ലൈംഗിക തൊഴിലാളികള്‍ക്ക് പണം ലഭിച്ചില്ലെന്ന കാരണത്താല്‍ പരാതി നല്കാന് കഴിയില്ലെന്ന് പറഞ്ഞത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications