കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം കിട്ടിയില്ലെന്ന പരാതിയുമായി ലൈംഗിക തൊഴിലാളികള്‍ കോടതിയില്‍ വരേണ്ടെന്ന് സുപ്രീംകോടതി

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: പണം കിട്ടിയില്ലെന്ന കാരണത്താല്‍ ലൈംഗിക പീഡന പരാതിയുമായി ലൈംഗിക തൊഴിലാളികള്‍ പരാതി നല്‍കാന്‍ എത്തേണ്ടെന്ന് സുപ്രീംകോടതി. മൂന്ന് പേര്‍ ചേര്‍ന്ന് 20 കാരിയെ പീഡിച്ച പരാതിയില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ജസ്റ്റിസ് പിനാകി ചന്ദ്ര ഗോഷ്, അമിതവാ റോയ് എന്നിവര്‍ ചേര്‍ന്ന ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ലൈംഗികമായി പീഡിപ്പിച്ചു എന്ന സ്ത്രീയുടെ പരാതിയ്ക്ക് കോടതി മുന്‍തൂക്കം നല്‍കുമെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം വിധി പറയില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിധി തീരുമാനിക്കൂ എന്നും കോടതി പറഞ്ഞു.

 suprem-court-

ബെംഗളൂരു സ്വദേശിനിയായ 20 കാരിയുടെ പീഡന പരാതി പരിശോധിച്ചപ്പോഴാണ് പീഡന കേസ് കെട്ടു കഥയാണ് എന്ന് ബോധ്യപ്പെട്ടത്. മൂന്ന് പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് കണ്ടെത്തി.

സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വീട്ടുജോലിയ്ക്ക് പോയിരുന്നു എന്നും രാത്രികാലങ്ങളില്‍ വീട്ടിലെ യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നും പറയുന്നു. മാത്രമല്ല പെണ്‍കുട്ടി പണത്തിന് വേണ്ടി വേശ്യാവൃത്തി ചെയ്തിരുന്നു എന്നും പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറയുന്നു.

1000 രൂപ ആവശ്യപ്പെട്ടപ്പോള്‍ യുവാവ് നല്‍കാന്‍ മടിച്ചതാണ് പെണ്‍കുട്ടി പീഡന കേസ് നല്‍കാന്‍ കാരണമായത്. കേസില്‍ വിധി പറഞ്ഞ കോടതിയാണ് ലൈംഗിക തൊഴിലാളികള്‍ക്ക് പണം ലഭിച്ചില്ലെന്ന കാരണത്താല്‍ പരാതി നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞത്.

English summary
SC has ruled that a sex worker cannot claim sexual assault if her customers refuse to pay.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X