കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്ടത്തിന്റെ ലഭ്യത കുറയുന്നു; സെക്‌സ് വര്‍ക്കേഴ്‌സ് ഭീഷണിയില്‍

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: എയ്ഡ് പ്രതിരോധത്തിനായി കര്‍ണ്ണാടക സര്‍ക്കാര്‍ ഒരു മാസത്തില്‍ വിതരണം ചെയ്യുന്നത് 30 ലക്ഷം കോണ്ടമാണ്. എന്നാല്‍ കഴിഞ്ഞ മാസങ്ങളിലായി കോണ്ടത്തിന്റെ ഇറക്കുമതിയില്‍ വന്ന കുറവ് സെക്‌സ് വര്‍ക്കേഴ്‌സിന് എയ്ഡ് ഭീഷണി ഉയര്‍ത്തുന്നു.

ഓരോ 30 മിനിട്ടിലും പുതിയ കോണ്ടത്തിന്റെ ലഭ്യത ഉറപ്പു വരുത്തണമെന്നാണ് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോഗ്രാം സെക്‌സ് വര്‍ക്കേഴ്‌സിന് നല്‍കുന്ന മുന്നറിയിപ്പ്. സ്‌റ്റേ് എയ്ഡ്‌സ് പ്രിവെന്‍ഷന്‍ സൊസൈറ്റിയുടെ കീഴില്‍ സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്കിലും ഡിസംബര്‍ മാസത്തില്‍ വന്ന ലഭ്യത കുറവ് സെക്‌സ് വര്‍ക്കേഴ്‌സിനിടയില്‍ പ്രതിസന്ധി തീര്‍ത്തു.

സെക്‌സ് വര്‍ക്കേഴ്‌സ് ഭീഷണിയില്‍

സെക്‌സ് വര്‍ക്കേഴ്‌സ് ഭീഷണിയില്‍

ഒരു മാസം 30 ലക്ഷം കോണ്ടമാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. എന്നാല്‍ ഡിസംബര്‍ മാസത്തില്‍ ഇതിന്റെ അളവ് 6.9 ലക്ഷമായി. സൗജന്യമായി ലഭിക്കുന്ന കോണ്ടത്തിന്റെ ലഭ്യത കുറവ് സെക്‌സ് വര്‍ക്കേഴ്‌സിനിടയില്‍ പ്രതിസന്ധി തീര്‍ത്തിരിക്കുകയാണ്.

എയ്ഡ്സ് ബാധിതരുടെ പട്ടികയില്‍ കര്‍ണ്ണാടക മുന്‍നിരില്‍

എയ്ഡ്സ് ബാധിതരുടെ പട്ടികയില്‍ കര്‍ണ്ണാടക മുന്‍നിരില്‍

എച്ച്‌ഐപി പോസ്റ്റീവ് പട്ടികയില്‍ കര്‍ണ്ണാടക മുന്‍നിരയിലാണ് നില്‍ക്കുന്നത്.

87000 സെക്‌സ് വര്‍ക്കേഴ്‌സ്

87000 സെക്‌സ് വര്‍ക്കേഴ്‌സ്

സംസ്ഥാനത്തെ 22 ജില്ലകളിലായി 87000 സെക്‌സ് വര്‍ക്കേഴ്‌സുണ്ട്.

പത്തു വര്‍ഷത്തെ പദ്ധതി

പത്തു വര്‍ഷത്തെ പദ്ധതി

പത്ത് വര്‍ഷമായി കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തി വരുന്ന പദ്ധതിയാണ് സൗജന്യ കോണ്ടം വിതരണം. ഒരു പരിധി വരെ എയ്ഡ്‌സില്‍ നിന്ന് സംരക്ഷം നല്‍കുന്നതില്‍ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.

ലഭ്യത ഉടന്‍ ഉറപ്പാക്കും

ലഭ്യത ഉടന്‍ ഉറപ്പാക്കും

രാമനഗരം, ഉടുപ്പി എന്നീ ജില്ലകളിലാണ് കോണ്ടത്തിന്റെ ലഭ്യത കുറവ് ഏറ്റവും കൂടുതലുള്ളത്. ഡിസംബര്‍ അവസാനത്തോടെ ലഭ്യത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

English summary
Condom scarcity spreads an AIDS scare in Karnataka, worries sex workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X