Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണ വയസുള്ള പെണ്ണുണ്ടായാല്‍ ടെന്‍ഷനാണ്, പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് പ്രകാശ് രാജ്

ഒരു പരസ്യത്തില്‍ അഭിനയിച്ചതിന് തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജിന് തലവേദന ആയിരിക്കുകയാണ്. കല്യാണ വയസുള്ള പൊണ്ണിരുന്താല്‍ ടെന്‍ഷന്‍ താനെ എന്ന കെഎഫ്‌ജെ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചതാണ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്. ഹൈക്കോടതിയിലെ കേസില്‍ വരെ എത്തി നില്‍ക്കുന്ന വിവാദത്തില്‍ താരത്തിന്റെ പ്രതികരണം ഇപ്പോള്‍ ഇങ്ങനെയാണ്.

പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് പ്രകാശ് രാജ് ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തുവന്നിരിക്കുന്നത്. കല്യാണ പ്രായമുള്ള പെണ്ണുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ തന്നെയാണ്. ഇത് പൊതുവായുള്ള സത്യമാണ്.

prakash

ഈ പറഞ്ഞതില്‍ എന്താണ് തെറ്റുള്ളതെന്നാണ് താരം ചോദിക്കുന്നത്. ഒരു പരസ്യത്തിലാണ് താന്‍ അഭിനയിച്ചത്. ഇതിനെതിരെ തനിക്ക് നേരിടേണ്ടി വന്ന തലവേദന വലുതാണെന്നും താരം പറഞ്ഞു.

പരസ്യം പെണ്‍കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇത് പെണ്‍കുട്ടികള്‍ കുടുംബത്തിന് ടെന്‍ഷനാണെന്ന പൊതു ധാരണയുണ്ടാക്കുമെന്നും കാട്ടി പരസ്യത്തിനും നടനുമെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+