കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീക പീഡനം; നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് പരാതിക്കാരി!

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളിയതിന് പിന്നാലെ പരാതിക്കാരി രംഗത്ത്. ലൈംഗികാരോപണത്തില്‍ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണസമിതിയുടെ കണ്ടെത്തല്‍. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി ഏപ്രില്‍ 19-നു നല്‍കിയ പരാതി അന്വേഷിച്ച കോടതിയുടെ തന്നെ അന്വേഷണ സമിതിയുടേതാണ് നിഗമനം.

<strong> ചീഫ് ജസ്റ്റിസിന് മുന്നംഗ സമിതിയുടെ ക്ലീന്‍ചിറ്റ്, ലെെംഗികാരോപണത്തില്‍ കഴമ്പില്ലെന്ന് സമിതി!!</strong> ചീഫ് ജസ്റ്റിസിന് മുന്നംഗ സമിതിയുടെ ക്ലീന്‍ചിറ്റ്, ലെെംഗികാരോപണത്തില്‍ കഴമ്പില്ലെന്ന് സമിതി!!

ആഭ്യന്തര അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്നും സമിതിയില്‍നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും വ്യക്തമാക്കി പരാതിക്കാരി നേരത്തെ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് ആഭ്യന്തര അന്വേഷണ സമിതി നൽകിയതോടെ നീതി ലഭിക്കുമെന്ന തന്റെ എല്ലാ പ്രതീക്ഷകളും തകർന്നെന്ന് പരാതിക്കാരി പറഞ്ഞു.

Ranjan Gogoi

ഏപ്രില്‍ 19-ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്കു നല്‍കിയ സത്യാവാങ്മൂലത്തിലാണ് യുവതി ആരോപണമുന്നയിച്ചത്. അതിനിടെ പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാനും അന്വേഷണ സമിതിയെ സമീപിച്ചെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം സുപ്രീംകോടതി നിഷേധിച്ചിരുന്നു.
English summary
Sexual abuse against cheifjustice; The woman's statement came hours after a three-judge in-house committee probing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X