Get Updates
Get notified of breaking news, exclusive insights, and must-see stories!

18 വയസുള്ളപ്പോള്‍ നടന്‍ ജിതേന്ദ്ര പീഡിപ്പിച്ചു... പരാതിയിന്‍ മേല്‍ ജിതേന്ദ്രയ്ക്കെതിരെ അന്വേഷണം

ബോളിവുഡ് താരം ജിതേന്ദ്രയ്ക്കെതിരെ ഉയര്‍ന്ന പീഡനക്കേസില്‍ താരത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 1971 ല്‍ ഷിംലയിലെ ഒരു ഹോട്ടലില്‍ വെച്ച് ജിതേന്ദ്ര തന്നെ പീഡിപ്പിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് ഹിമാചല്‍ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസമായിരുന്നു നടന്‍ ജിതേന്ദ്ര തന്നെ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കിയത്.

18 വയസുള്ളപ്പോള്‍

18 വയസുള്ളപ്പോള്‍

47 വര്‍ഷം മുന്‍പ് ജിതേന്ദ്ര തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അന്ന് തനിക്ക് 18 വയസാണെന്നും ജിതേന്ദ്രയ്ക്ക് 28 വയസായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

പരാതി ഇമെയിലില്‍

പരാതി ഇമെയിലില്‍

ആരോപണം സംബന്ധിച്ച പരാതി ഇമെയില്‍ നഴി പരാതിക്കാരി ഹിമാചല്‍പ്രദേശ് ഡിജിപി എസ്ആര്‍ മദ്രിക് ഇമെയില്‍ അയക്കുകയായിരുന്നു. പിന്നീട് ഇവരില്‍ നിന്നും പോലീസ് പരാതി എഴുതുവാങ്ങി.

354ാം വകുപ്പ്

354ാം വകുപ്പ്

354ാം വകുപ്പ് പ്രകാരമാണ് ജിതേന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വൈകാതെ പരാതിക്കാരിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്‍പില്‍ വെച്ച് രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോട്ടലില്‍ വെച്ച്

ഹോട്ടലില്‍ വെച്ച്

ഷിംലയില്‍ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ സിനിമയുടെ സെറ്റിലേക്കെന്ന് തെറ്റിധരിപ്പിച്ച് ജിതേന്ദ്ര തന്നെ ഡല്‍ഹിയില്‍ നിന്നും ഹോട്ടലിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നുവെന്നായിരുന്നു പരാതിക്കാരി പോലീസിനോട് പറഞ്ഞത്.

സമ്മതമില്ലാതെ

സമ്മതമില്ലാതെ

തന്‍റെ സമ്മതമില്ലാതെയായിരുന്നു ഇത്. എന്നാല്‍ രാത്രിയില്‍ മദ്യപിച്ചെത്തിയ ജിതേന്ദ്ര മറ്റൊരു കിടക്കയില്‍ കിടക്കുകയായിരുന്ന തന്നെ ലൈംഗീകമായി ആക്രമിക്കുകയായിരുന്നെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

തെളിവ്

തെളിവ്

എന്നാല്‍ പരാതി സംബന്ധിച്ച് ഒരു തെളിവുകള്‍ പോലും പോലീസിന് സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ആരോപിച്ചു. തെളിവുകള്‍ സമര്‍പ്പിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+