Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈം​ഗികാരോപണ കേസ്: ബ്രിജ് ഭൂഷണ്‍ സിംഗിന് കോടതിയുടെ സമന്‍സ്; ജൂലായ് 18ന് ഹാജരാകണം

ന്യൂഡല്‍ഹി:ലൈം​ഗിഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണിന് കോടതിയുടെ സമന്‍സ്. ജൂലൈ 18ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു.

ആറ് തവണ എംപിയായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ് ജൂണ്‍ 15ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നിരവധി വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതിയുമായി രംഗത്തുവന്നത്. അന്താരാഷ്ട്ര തലത്തില്‍ പോലും വിഷയം ചര്‍ച്ചയായിരുന്നു.

Brij Bushan case

ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക അതിക്രമപരാതിയിലെ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം ജൂണ്‍ 15നാണ് ഡല്‍ഹി റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ മത്സരങ്ങള്‍ക്കിടയില്‍ ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമം നടത്തി എന്നാണ് ആറ് വനിതാ ഗുസ്തി താരങ്ങള്‍ ആരോപിച്ചത്.

ടീ ഷര്‍ട്ട് വലിച്ച് മുകളിലേക്ക് കയറ്റിയെന്നും ശ്വാസം പരിശോധിക്കാന്‍ എന്ന വ്യാജേന വയറില്‍ സ്പര്‍ശിച്ചുവെന്നും ഉള്‍പ്പെടെ അതി ഗുുരുതരമായ ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരെ താരങ്ങള്‍ ഉന്നയിച്ചത്.

ഇതിന് പിന്നാലെ നിരവധി ഒളിമ്പിക്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ഗുസ്തിക്കാര്‍ ജനുവരിയില്‍ മിസ്റ്റര്‍ ബ്രിജ് ഭൂഷണെതിരെ സിംഗിനെതിരെ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+