സണ്‍ ടിവി സിഒഒയ്‌ക്കെതിരെ പരാതി നല്‍കിയത് പ്രശസ്ത സിനിമാ സംവിധായകന്റെ ഭാര്യ
ചെന്നൈ: സണ്‍ ടിവി സിഒഒയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത് പ്രശസ്ത മലയാളി സംവിധായകന്റെ ഭാര്യയെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പരസ്യമാക്കിയത്. പരാതിക്കാരിയുടെ ഭര്‍ത്താവിനെക്കൂടാതെ അദ്ദേഹത്തിന്റെ കുടംബവും സഹോദരന്മാരുമെല്ലാം സിനിമയുമായി ബന്ധപ്പെട്ട് പ്രശസ്തരായവരാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതി സുര്യ ടിവിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു ആരോപണത്തിനിടയായ സംഭവം നടക്കുന്നത്. സുര്യ ടിവിയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച മലയാളി ഹൗസ്, കുട്ടിപ്പട്ടാളം തുടങ്ങിയ പരിപാടികളുടെ ആശയം യുവതിയുടേതാണ്. ചാനലിന് മികച്ച റേറ്റിംഗ് ഉണ്ടാക്കിക്കൊടുത്തതില്‍ മുന്‍പന്തിയുണ്ടായിരുന്ന യുവതി ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് അഞ്ചുമാസം മുന്‍പ് ചാനലില്‍ നിന്നും രാജിവെക്കുകയായിരുന്നെന്ന് പറയുന്നു.

പതിനെട്ടു വര്‍ഷമായി മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഇതാദ്യമായാണ് ഇത്തരം ഒരു അനുഭവം നേരിടേണ്ടിവന്നത്. എംബിഎ ബിരുദധാരിയായ ഇവര്‍ റിലേഷന്‍ഷിപ്പ് ബ്രോക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങി പല മേഖലകളിലും ശ്രദ്ധേയയാണ്. ഇവര്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് സണ്‍ ഗ്രൂപ്പ് സിഒഒ പവീണ്‍ കുമാറിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ജോലിയില്‍ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ നിരന്തരം അശ്ലീല സന്ദേശങ്ങളയച്ചതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടുക്കാട്ടിയിരുന്നു. വാട്‌സ് ആപ്പ് മെസേജുകളും പോലീസിന് നല്‍കിയിരുന്നു. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications