സെയ്ഷല്‍സ് നാവികസേന തടവിലാക്കിയ 56 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി
ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് സെയ്ഷല്‍സ് നാവിക സേന തടവിലാക്കിയ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ 56 പേര്‍ മോചിതരായി. ഇവരെ ഇന്ന് സെയ്‌ഷെല്‍സ് സുപ്രീം കോടതിയില്‍ ഹാജരാക്കി. അതേസമയം, ബോട്ടുകളിലെ ക്യാപ്റ്റന്മാരായ അഞ്ച് തമിഴ്‌നാട്ടുകാരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മോചിതരായ 56 പേരില്‍ രണ്ട് പേര്‍ മലയാളികളാണ്. അഞ്ച് പേര്‍ അസം സ്വദേശികളും ബാക്കി തമിഴ്‌നാട് സ്വദേശികളുമാണ്. ഇവരെ വ്യോമസേനയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ സെയ്‌ഷെല്‍സിലെ ഇന്ത്യന്‍ ഹൈക്കമീഷണറും നോര്‍ക്കയും വേള്‍ഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങിയിട്ടുണ്ട്.

രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും 44 തമിഴ്‌നാട് സ്വദേശികളുമാണ് സംഘത്തിലുള്ളത്. ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ്, എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍. കൊച്ചി തുറമുഖത്ത് നിന്ന് മൂന്ന് ബോട്ടുകളില്‍ പോയ 33 പേരെയാണ് ഇതിന് മുമ്പ് പിടിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹമാണ് സെയ്‌ഷെല്‍സ്.












Click it and Unblock the Notifications