കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് യൂണിവേഴ്സ്റ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്; തൂത്തുവാരി എസ്എഫ്‌ഐ-ദളിത്‌ സഖ്യം

  • By Vishnu
Google Oneindia Malayalam News

ദില്ലി: സാമൂഹിക നീതിക്ക് വേണ്ടി ഒന്നിക്കുക, സംഘപരിവാര്‍ ശക്തികളെ തുടച്ച് നീക്കുക. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്ക് ഇരട്ടി മധുരമാണ്. സംഘപരിവാര്‍ കുപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് തൂത്ത് വാരി.

തിളക്കമാര്‍ന്ന വിജയമാണ് എസ്എഫ്‌ഐ ദളിത് സഖ്യം നേടിയത്. സംഘപരിവാര്‍ നേതാക്കളുടെ പീഡനത്തില്‍ മനംനൊന്ത് ദളിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കിയതോടെ ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം യൂണിയന്‍ തിരഞ്ഞെടുപ്പിലെ ജയത്തോടെ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. എസ്എഫ്‌ഐ-ദളിത് വിദ്യാര്‍ഥിസംഘടനകളുടെ സഖ്യം എല്ലാ സീറ്റിലും വിജയിച്ചു.

hyderabad-university

എസ്എഫ്‌ഐയ്ക്ക് പുറമെ ടിഎസ്എഫ് (ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫോറം), ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍(ഡിഎസ്‌യു), തെലങ്കാന വിദ്യാര്‍ഥിവേദിക(ടിവിവി), ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(ബിഎസ്എഫ്) എന്നീ സംഘടനകളാണ് യുണൈറ്റഡ് ഫ്രണ്ടായി മത്സരിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷണവിദ്യാര്‍ഥിയായ കുല്‍ദീപ് സിങ് നാഗി(എസ്എഫ്‌ഐ)യാണ്) പ്രസിഡന്‍റ്,

രാഷ്ട്രതന്ത്രത്തില്‍ ഗവേഷണവിദ്യാര്‍ഥിയായ സുമന്‍ ദമേര(ഡിഎസ്‌യു) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ബുക്യ സുന്ദര്‍(ടിഎസ്എഫ്), ജോയിന്റ് സെക്രട്ടറിയായി വിജയ്കുമാര്‍ (എസ്എഫ്‌ഐ), സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ഉഷ്‌നിഷ് ദാസ്(എസ്എഫ്‌ഐ), കള്‍ച്ചറല്‍ സെക്രട്ടറിയായി നഖ്രായി ദബേര്‍മ(ബിഎസ്എഫ്) എന്നിവര്‍ വിജയിച്ചു.

ജന്‍ഡര്‍ ജസ്റ്റീസ് കമ്മിറ്റിയിലേക്ക് എം തുഷാര(ടിവിവി)യെ തെരഞ്ഞെടുത്തു. അടുത്തിടെ നടന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐ-ഐസ സഖ്യം എബിവിപിക്ക് കനത്ത തിരിച്ചടി നല്‍കിയിരുന്നു.

Read Also: അകലെയുള്ള മിത്രവും അടുത്തുള്ള ചൈനയും ; ഇന്ത്യ അമേരിക്കന്‍ ക്യാമ്പിലേക്ക് നീങ്ങുന്നത് അപകടം...

Read Also: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ സമയം വേണം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

Read Also: സുല്‍ത്താന്‍ ബത്തേരിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
SFI alliance sweeps in Hyderabad central University college union Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X