രാജസ്ഥാനിൽ എസ്എഫ്ഐക്ക് മിന്നുന്ന ജയം... കാവിക്കോട്ടയിലെ 21 കോളേജുകൾ ഇനി ചെങ്കോട്ട

യ്പൂര്‍: കേരളത്തിലെ കോളേജുകളില്‍ സിപിഎം വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐക്ക് കാര്യമായ എതിരാളികളില്ല. ഇത്തവണത്തെ കോളേജ് യൂണിയനുകളിലേക്കുള്ള തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐയുടെ വിജയം കെഎസ്യുവിനും എബിവിപിക്കും മേലെ ആധികാരികമായിത്തന്നെ ആയിരുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് പശ്ചിമ ബംഗാളിലും ത്രിപുരയിലും മാത്രമാണ് സിപിഎമ്മിന് സ്വാധീനം എന്നത് പോലെ തന്നെയാണ് എസ്എഫ്‌ഐയുടേയും അവസ്ഥ. ഇത്തവണ ഈ ചരിത്രം രാജസ്ഥാനില്‍ തിരുത്തിക്കുറിച്ചിരിക്കുകയാണ് കുട്ടിസഖാക്കള്‍. രാജസ്ഥാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് എസ്എഫ്‌ഐക്ക് ചരിത്ര നേട്ടം. സംഘപരിവാറിന്റെ ശക്തി കേന്ദ്രത്തിലാണ് ഈ വിജയമെന്നത് ഇടത് രാഷ്ട്രീയത്തിന് പ്രതീക്ഷ പകരുന്നതാണ്.

sfi

കാവിക്കോട്ടകളായിരുന്ന 21 കോളേജുകളില്‍ ആണ് എസ്എഫ്‌ഐയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 4 കോളേജുകള്‍ മാത്രം നേടിയ എസ്എഫ്‌ഐ ഇത്തവണ 21 കോളേജുകള്‍ നേടിയെന്നത് ചില്ലറക്കാര്യമല്ല. സംഘപരിവാറുകാരുടെ നിരന്തര ആക്രമണങ്ങളെ ചെറുത്തുകൊണ്ടാണ് എസ്എഫ്‌ഐയുടെ ഈ മിന്നുന്ന വിജയം.രാജസ്ഥാനില്‍ ചരിത്രവിജയം നേടിയ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ എസ്എഫ്‌ഐ സംസ്ഥാന- കേന്ദ്ര കമ്മിറ്റികള്‍ അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+