• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചുമ്മാതങ്ങ് വിജയിച്ചതല്ല സെന്‍റ് തോമസില്‍ എസ്എഫ്ഐ; പോരാടി നേടിയതാണ്, സീറ്റുകളില്‍ മികച്ച ഭൂരിപക്ഷം

തൃശൂര്‍: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ ശക്തമായ പ്രചരണങ്ങളാണ് കേളത്തിലുടനീളം എസ് എഫ് ഐയെ ലക്ഷ്യം വെച്ചുകൊണ്ട് നടക്കുന്നത്. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളടക്കം ഇതിന് നേതൃത്വം നല്‍കുന്നുവെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യാജമെന്ന് തെളിയിക്കപ്പെട്ട 'ചാപ്പ കുത്തല്‍' സംഭവമടക്കം എസ് എഫ് ഐക്ക് എതിരായാ വാര്‍ത്തയായി ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ഇതിന്‍റെ വ്യക്തമായ തെളിവായി ഇടത് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു.

ഒരിക്കലെങ്കിലും ബിജെപിക്കെതിരെ സംസാരിക്കാന്‍ എഴുന്നേറ്റിട്ടുണ്ടോ; ആന്‍റണിയെ കടന്നാക്രമിച്ച് രാജീവ്

സംസ്ഥാനത്ത് ഉടനീളം എസ് എഫ് ഐക്കെതിരെ കെ എസ് യു, എബിവിപി, എംഎസ്എഫ് എന്നീ സംഘടനകള്‍ പ്രത്യക്ഷ സമരത്തിലാണ്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫും എസ് എഫ് ഐക്കെതിരെ രംഗത്തുണ്ട്. ഇത്തരത്തില്‍ ഏറ്റവും പ്രതികൂലമായ ഒരു സാഹചര്യത്തിലാണ് തൃശൂര്‍ സെന്‍റ് തോമസ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ എസ് എഫ് ഐ നേരിടുന്നത്. ഇടത്പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ പരാജയം പ്രതീക്ഷിച്ചായിരുന്നു എതിരാളികളുടെ പ്രവര്‍ത്തനം. എന്നാല്‍ എല്ലാ എതിര്‍പ്രചരണങ്ങളേയും ശക്തമായി പ്രതിരോധിച്ച് അഭിമാനാര്‍ഹമായ വിജയമാണ് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേടിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

സ്വാധീനം എത്രത്തോളം

സ്വാധീനം എത്രത്തോളം

എസ്എഫ്ഐ ശക്തമായ പ്രതിരോധത്തിലായിരിക്കുന്ന സമയമായതിനാല്‍ തങ്ങളുടെ പഴയ കോട്ടയായ സെന്‍റ് തോമസ് കോളേജ് തിരികെ പിടിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു കെ എസ് യു. വെള്ളിയാഴ്ച്ച രാവിലെ ക്സാസ് ആരംഭിച്ചപ്പോഴാണ് യുണിയന്‍ തിരഞ്ഞെടുപ്പ് ഉണ്ടെന്ന് വിവരം കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചത്. എസ് എഫ് ഐയെ പാരാജയപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വിവരം കെ എസ് യുവിനെ നേരത്തെ അറിയിച്ചിരുന്നതായയാണ് എസ് എഫ് ഐ നേതൃത്വം ആരോപിക്കുന്നത്. ഇതിനെയെല്ലാം അതിജീവിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തങ്ങള്‍ക്കുള്ള സ്വാധീനം എത്രത്തോളമെന്ന് എസ് എഫ് ഐ തെളിയിച്ചത്.

ഒമ്പതില്‍ എട്ടും

ഒമ്പതില്‍ എട്ടും

ആകെയുള്ള ഒമ്പത് സീറ്റുകളില്‍ എട്ടുസീറ്റുകളും നേടിയാണ് എസ് എഫ് ഐ കോളേജ് യൂണിയന്‍ ഭരണം നിലനിര്‍ത്തിയത്. ഒരു സീറ്റില്‍ കെ എസ് യുവാണ് വിജയിച്ചത്. എസ് എഫ് ഐയുടെ ഒമ്പതംഗ പാനലില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്. മുന്‍വര്‍ഷവും എസ് എഫ് തന്നെയായിരുന്നു സ്വയംഭരണ കോളേജായ സെന്‍റ് തോമസില്‍ വിജയിച്ചത്. 178ല്‍ 125 ക്ലാസ് പ്രതിനിധികളും എസ് എഫ് ഐ നേടി. മത്സരിക്കാന്‍ പോലും സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതിനാല്‍ എബിവിപി മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. മികച്ച ഭൂരിപക്ഷത്തിലാണ് എട്ട് സീറ്റുകളിലും എസ് എഫ് ഐ വിജയം കരസ്ഥമാക്കിയത്.

കെ എസ് യു വിജയിച്ചത്

കെ എസ് യു വിജയിച്ചത്

ആകെയുള്ള ഒമ്പത് സീറ്റുകളില്‍ എട്ടുസീറ്റുകളും നേടിയാണ് എസ് എഫ് ഐ കോളേജ് യൂണിയന്‍ ഭരണം നിലനിര്‍ത്തിയത്. ഒരു സീറ്റില്‍ കെ എസ് യുവാണ് വിജയിച്ചത്. എസ് എഫ് ഐയുടെ ഒമ്പതംഗ പാനലില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്. മുന്‍വര്‍ഷവും എസ് എഫ് തന്നെയായിരുന്നു സ്വയംഭരണ കോളേജായ സെന്‍റ് തോമസില്‍ വിജയിച്ചത്. 178ല്‍ 125 ക്ലാസ് പ്രതിനിധികളും എസ് എഫ് ഐ നേടി. മത്സരിക്കാന്‍ പോലും സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതിനാല്‍ എബിവിപി മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. മികച്ച ഭൂരിപക്ഷത്തിലാണ് എട്ട് സീറ്റുകളിലും എസ് എഫ് ഐ വിജയം കരസ്ഥമാക്കിയത്.

പാനല്‍

പാനല്‍

അശ്വിന്‍ കെ നായര്‍ (ചെയര്‍മാന്‍), അനീറ്റ മാത്യു (വൈസ് ചെയര്‍പേഴ്സണ്‍), ജിതിന്‍ പ്രഫുല്‍ ( ജനറല്‍ സെക്രട്ടറി), ആഷിഖ് ബിന്‍ അബ്ദുള്‍(ഫൈന്‍ ആര്‍ട് സെക്രട്ടറി), ആദിത്യന്‍ എന്‍ ഗിരീഷ്( ജനറല്‍ ക്യാപ്റ്റന്‍), ഫെര്‍ജിന്‍ ജെയിംസ് (മാഗസിന്‍ എഡിറ്റര്‍) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. രണ്ട് യുയുസി സീറ്റുകളില്‍ എസ് എഫ് ഐയും കെ എസ് യുവും ഓരോ സീറ്റുകളില്‍ വിജയിച്ചു. ഡിറ്റോ പുതുക്കരയാണ് കെ എസ് യുവില്‍ നിന്ന് വിജയിച്ച ഏക ജനറല്‍ സ്ഥാനാര്‍ത്ഥി. മാളവിക വിക്രമന്‍ ആണ് എസ് എഫ് ഐ പാനലില്‍ നിന്ന് യുയുസിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഉറച്ച പിന്തുണ

ഉറച്ച പിന്തുണ

ഉജ്വല വിജയത്തില്‍ ആഹ്ളാദ പ്രകടിപ്പിച്ച് നഗരത്തില്‍ എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. എസ് എഫ് ഐയെ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ ഉറച്ച പിന്തുണയാണ് സ്വയംഭരണ കോളേജായ സെന്‍റ് തോമസ് കോളേജില്‍ എസ് എഫ് ഐ നേടിയ ചരിത്ര വിജയമെന്ന് എസ് എഫ് ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എസ് എഫ് ഐക്ക് വിജയം നേടിക്കൊടുത്ത കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ജില്ലാ പ്രസിഡന്‍റ് ജാസിര്‍ ഇക്ബാലും സെക്രട്ടറി സി എസ് സംഗീതും അഭിവാദ്യം ചെയ്തു.

തേവരയിലും

തേവരയിലും

യുണിവേഴ്സറ്റി കോളേജിലെ സംഘര്‍ഷത്തിന്‍റെ ചുവടുപിടിച്ച് എസ് എഫ് ഐക്കെതിരെ ശക്തമായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വിവിധ കോളേജുകളില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ ആദ്യമായി യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന എറണാകുളം തേവര എസ് എച്ചിലും എസ് എഫ് ഐ തന്നെയായിരുന്നു വിജയിച്ചത്. ആകെയുള്ള 13 ജനറല്‍ സീറ്റുകളില്‍ 11 സീറ്റിലും വിജയിച്ചാണ് എസ് എഫ് ഐ യൂണിയന്‍ ഭരണം കെ എസ് യുവില്‍ നിന്നും പിടിച്ചെടുത്തത്.

English summary
sfi wins in thrissur st thomas college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more