• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് പഴയ തൊഴുത്ത്, മഹാസഖ്യത്തില്‍ ശിവസേനയുടെ ഒളിയമ്പ്, നോട്ടമിട്ട് ബിജെപി, വന്‍ ട്വിസ്റ്റ്്!!

മുംബൈ: മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന സൂചന. മഹാസഖ്യത്തില്‍ വലിയ അടിയാണ് നടക്കുന്നത്. ശിവസേനയും പോര് പരസ്യമാക്കി രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് വയസ്സന്‍മാരുടെ തൊഴുത്തെന്നാണ് ശിവസേന വിശേഷിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ആധിപത്യത്തിനായി സഖ്യത്തില്‍ ശ്രമം തുടങ്ങിയതോടെ ശിവസേന ചൊടിച്ചിരിക്കുകയാണ്. അശോക് ചവാന്‍ കഴിഞ്ഞ ദിവസം പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞതിനുള്ള മറുപടി കൂടിയാണിത്. അതേസമയം ബിജെപി സഖ്യം വീഴുമെന്ന് ഉറപ്പിച്ച് പറയുന്നു.

പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ്

പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ്

മഹാരാഷ്ട്ര സഖ്യത്തില്‍ വിള്ളലുണ്ടെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് തുറന്ന് പറഞ്ഞിരുന്നു. സഖ്യത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് കൂടി കാര്യങ്ങള്‍ അറിയണം. നിര്‍ണായക യോഗങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെയും ഉള്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെയെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

രാഹുലിന്റെ പ്രശ്‌നം

രാഹുലിന്റെ പ്രശ്‌നം

മഹാരാഷ്ട്രയിലെ എല്ലാ കാര്യങ്ങളും ശിവസേന എന്‍സിപിയുമായി മാത്രമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. സംസ്ഥാനത്തെ നേതാക്കളും ഇക്കാര്യം രാഹുലിനോട് പരാതിപ്പെട്ടിരുന്നു. രാഹുലിന് ശിവസേനയുമായുള്ള സഖ്യത്തിന് തന്നെ താല്‍പര്യമില്ലായിരുന്നു. ശരത് പവാര്‍ മഹാരാഷ്ട്രയിലെ സാഹചര്യം അനുകൂലമാക്കി, കോണ്‍ഗ്രസിനെ ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് രാഹുല്‍ പറയുന്നു. അടുത്തിടെ നിസര്‍ഗ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ പോലും കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

എല്ലാത്തിലും ഔട്ട്

എല്ലാത്തിലും ഔട്ട്

കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനം നല്‍കുമെന്ന ശിവസേനയുടെ വാദം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. പൃഥ്വിരാജ് ചവാന്‍ ഇതില്‍ നിരാശനാണ്. മന്ത്രിസ്ഥാനങ്ങളും ലഭിച്ചിട്ടില്ല. രാജ്യസഭാ സീറ്റിലും എംഎല്‍സി സീറ്റിലും കോണ്‍ഗ്രസിന് നല്‍കിയ ഉറപ്പുകള്‍ അവസാന നിമിഷം ലംഘിക്കപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിന് നല്‍കാമെന്നാണ് സേന പറഞ്ഞത്. സോണിയാ ഗാന്ധിക്ക് പവാറുമായി അടുപ്പമുള്ളത് കൊണ്ട് ഈ പ്രശ്‌നത്തെ അവഗണിച്ചിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ ഇത് കാര്യമായി എടുത്തിരിക്കുകയാണ്.

തില്ലങ്കേരി സ്വദേശിക്കെതിരെ കേസ്: സമ്പർക്കത്തിലൂടെ എട്ട് പേർക്ക് രോഗം, സോഷ്യൽ മീഡിയയിലുടെ രോഗമില്ലെന

ശിവസേനയുടെ ഒളിയമ്പ്

ശിവസേനയുടെ ഒളിയമ്പ്

കോണ്‍ഗ്രസിന്റെ നീക്കങ്ങളെ ശിവസേന രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. വയസ്സന്‍മാരുടെ തൊഴുത്താണ് കോണ്‍ഗ്രസെന്നും, ഓരോ വിഷയത്തിലും അവര്‍ ഇങ്ങനെ തലവേദന സമ്മാനിച്ച് കൊണ്ടിരിക്കുമെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുത്താല്‍, അദ്ദേഹത്തിന്റെ തീരുമാനമാണ് എല്ലാത്തിലും അവസാന വാക്ക്. ശരത് പവാര്‍ പോലും നിയമം അനുസരിച്ച് മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് പക്ഷേ ഇങ്ങനെ പരാതികള്‍ ഉന്നയിച്ച് കൊണ്ടിരിക്കുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തി.

മുസ്ലീം ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി സിപിഎം; മറുപടി പറയണം

നോട്ടമിട്ട് ബിജെപി

നോട്ടമിട്ട് ബിജെപി

ബിജെപി സഖ്യത്തിലെ പോര് കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. ഏത് നിമിഷവും സഖ്യം വീഴാമെന്ന് ഇവര്‍ പറയുന്നു. രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുമുണ്ട് ബിജെപി. കൊറോണ രോഗികള്‍ മരിക്കുന്നത് കോണ്‍ഗ്രസിനും എന്‍സിപിക്കും പ്രശ്‌നമില്ല. പലര്‍ക്കും കിടക്കകള്‍ പോലുമില്ല ആശുപത്രിയില്‍. കോണ്‍ഗ്രസിനും എന്‍സിപിക്കും ആത്മാഭിമാനമുണ്ടോ എന്നും ബിജെപി നേതാവ് രാം കദം ചോദിച്ചു. മഹാരാഷ്ട്ര ചൈനയെ പോലെയായിട്ടും ഇവര്‍ക്കൊന്നും യാതൊരു പ്രശ്‌നവുമില്ലെന്നും കദം പറഞ്ഞു.

ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബി

ഒരൊറ്റ വില്ലന്‍

ഒരൊറ്റ വില്ലന്‍

മഹാരാഷ്ട്രയില്‍ പ്രധാന പ്രശ്‌നക്കാരന്‍ അജിത് പവാറാണ്. കോണ്‍ഗ്രസിനെ അവഗണിക്കാനുള്ള പ്രധാന കാരണവും അജിത്താണ്. അടുത്തിടെ സ്വന്തം ഓഫീസില്‍ വീരസവര്‍ക്കറുടെ ചിത്രവും അദ്ദേഹം സ്ഥാപിച്ചിരുന്നു. ആദ്യമായിട്ടാണ് എന്‍സിപിയില്‍ ഒരു നേതാവ് സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നത്. ആര്‍എസ്എസുമായും ബിജെപിയുമായും അജിത് പവാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസിനെ അധികാരത്തിന് പുറത്താക്കുക എന്നതാണ് അജിത് പവാറിന്റെ പ്രധാന ലക്ഷ്യം.

കാമുകിക്കൊപ്പമുള്ള സുശാന്തിന്റെ ആ ചിത്രവും നടന്നില്ല... പൂര്‍ത്തിയാക്കിയത് 12 സ്വപ്‌നങ്ങള്‍, 3 പേരെ

അശോക് ചവാനും അതൃപ്തി

അശോക് ചവാനും അതൃപ്തി

അശോക് ചവാനും കടുത്ത അതൃപ്തിയിലാണ്. എന്നാല്‍ ശിവസേനയുമായി ഇടഞ്ഞ് നില്‍ക്കാന്‍ താല്‍പര്യമില്ല. പക്ഷേ കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ശിവസേനയേക്കാള്‍ പ്രശ്‌നക്കാരായി പറയുന്നത് എന്‍സിപിയെ ആണ്. തോററ്റുമായുള്ള അടുപ്പത്തെ തുടര്‍ന്ന് ഇക്കാര്യം എന്‍സിപി പരസ്യമാക്കാത്തത്. ശരത് പവാറിന് ബിജെപിയുമായി അടുക്കാന്‍ താല്‍പര്യമുണ്ടെങ്കിലും, അതൊന്നും ശിവസേന കാരണം നടക്കുന്നില്ല. എന്നാല്‍ എന്‍സിപിയിലെയും കോണ്‍ഗ്രസിലെയും എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്.

English summary
shiv sena hits out at congress calling them old cot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X