കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രങ്ങള്‍ക്ക് പിന്നില്‍ ഷായും മോദിയുമെന്ന് സിദ്ധരാമയ്യ, അല്ലെന്ന് ദേവഗൗഡ, എതിര്‍പ്പ്

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും ഗുരുതരമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ. സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷായും മോദിയും ചേര്‍ന്നാണ് തന്ത്രങ്ങള്‍ ഒരുക്കുന്നതെന്ന് ഷാ കുറ്റപ്പെടുത്തി.

 sidbjp

<strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍</strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍

സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷായാണ് പ്രവര്‍ത്തിക്കുന്നത്, പ്രധാനമന്ത്രിക്കും ഇതില്‍ പങ്കുണ്ട്, സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ഇത് തുടങ്ങിയിട്ട്. എന്നാല്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വീണ്ടും തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുണ്ട്. ഇപ്പോഴും ബിജെപിക്ക് ലക്ഷ്യം നേടാന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം സിദ്ധരാമയ്യയെ തള്ളി ജെഡിഎസ് നേതാവും മന്ത്രിയുമായ ജിടി ദേവഗൗഡ രംഗത്തെത്തി. കര്‍ണാടകത്തിലെ പ്രതിസന്ധിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മോദിയും അമിത് ഷായുമാണെന്ന് കരുതുന്നില്ലെന്ന് ദേവഗൗഡ പറഞ്ഞു.

<strong>ദിവ്യ സ്പന്ദന അപ്രത്യക്ഷയായത് എങ്ങോട്ട്? കാരണം വെളുപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്</strong>ദിവ്യ സ്പന്ദന അപ്രത്യക്ഷയായത് എങ്ങോട്ട്? കാരണം വെളുപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

രാജ്യ പുരോഗതിയ്ക്കായാണ് അവര്‍ ഇരുവരും പ്രവര്‍ത്തിക്കുന്നത്. കാശ്മീര്‍ വിഷയത്തെ കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്, ചൈനയേയും യുഎസിനേയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് അവര്‍ ആലോചിക്കുന്നത്. അവര്‍ വരാനിരിക്കുന്ന ബജറ്റിനെ കുറിച്ച് ചര്‍ച്ച നടത്തുകയാണ്. ഇത്തവണത്തേത് കര്‍ഷക സൗഹൃദ ബജറ്റാകുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ദേവഗൗഡ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെല്ലാരിയിലെ വിജയനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ അനന്ത് ബി സിംഗും വിമത എംഎല്‍എയായ രമേശ് ജാര്‍ഖിഹോളിയും രാജിവെച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിവെയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്.

<strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം</strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

English summary
Sha and Modi behind the Karnataka crisis, JDS minister Deve gowda oppose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X