Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ ഹാന്‍ഡയുടെ ആത്മഹത്യയ്ക്ക് കാരണമെന്ത്, ദുരൂഹത അവസാനിക്കുന്നില്ല!

ബെംഗളൂരു: സിനിമാ - സീരിയല്‍ പ്രൊഡ്യൂസറായ ഏക്ത കപൂറിനെ പോലെ ആകുക എന്നതായിരുന്നു ഇഷ ഹാന്‍ഡയുടെ സ്വപ്‌നമെന്ന് വെളിപ്പെടുത്തലുകള്‍. ബെംഗളൂരുവില്‍ മോഡല്‍ ഇഷ ഹാന്‍ഡ ആത്മഹത്യ ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം ബാംഗ്ലൂര്‍ മിററിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ആഗ്രഹിച്ച പോലെ കരിയര്‍ കെട്ടിപ്പെടുക്കാന്‍ പറ്റാത്തത് ഇഷയെ വിഷാദത്തിലാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്.

ഇഷ ഹാന്‍ഡയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുകയാണ്. ഇഷയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തുമ്പുകള്‍ കിട്ടിയേക്കും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഒരുപാട് ആളുകളില്‍ നിന്നും ഇഷ സഹായം തേടിയിരുന്നത്രെ. മോഡലിങ് രംഗത്ത് പ്രശസ്തയാകണം എന്നായിരുന്നു ഇഷയുടെ ആഗ്രഹം.

isha-handa

സഹായം തേടി ഇഷ സമീപിച്ചവരില്‍ പലരും അവരെ ചതിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക ബാധ്യതയും കരിയറില്‍ ഒന്നുമാകാന്‍ പറ്റാത്തതിലെ വിഷാദവും ഇഷയെ അലട്ടിയിരുന്നു. കഠിനാധ്വാനം ചെയ്തിട്ടും ആഗ്രഹിച്ച റിസള്‍ട്ട് കിട്ടാത്തത് ഇഷയെ നിരാശയാക്കി. വീട്ടുകാരോടും കൂട്ടുകാരോടും ഇഷ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ടത്രെ. ഇഷയുടെ നിരാശ പല ഇ മെയിലുകളിലും വ്യക്തമാണ് എന്നും അന്വേഷണം സംഘം പറയുന്നു.

നേരത്തെ, ആത്മഹത്യ ചെയ്യാന്‍ ഒരു മാര്‍ഗം തിരഞ്ഞ് ഇഷ മണിക്കൂറുകളോളം ഇന്റര്‍നെറ്റില്‍ സമയം ചെലവഴിച്ചിരുന്നു. 48 മണിക്കൂറുകള്‍ കൊണ്ട് ഏകദേശം തൊണ്ണൂറ് സൈറ്റുകളാണ് ഇഷ തിരഞ്ഞത്. താനെ സ്വദേശിയായ ഇഷ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബെംഗളൂരുവിലാണ് കഴിയുന്നത്. ഞായറാഴ്ച വൈകിട്ട് ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നും ചാടി മരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+