ഭാരത് അമ്മാ കീ ജയ് എന്നു വിളിക്കാന്‍ പറ്റുമോയെന്ന് ഒവൈസിയോട് ശബാന ആസ്മി
തെലുങ്കാന: ഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിക്കെതിരെ ബോളിവുഡ് നടി ശബാന ആസ്മി. കഴുത്തില്‍ കത്തിവെച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് പറഞ്ഞ ഒവൈസിയോട് ശബാനയ്ക്ക് ചിലത് ചോദിക്കാനുണ്ട്. മാതാ എന്നു വിളിക്കാനല്ലേ കുഴപ്പമുള്ളൂ, അമ്മ എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടില്ലല്ലോയെന്നാണ് ശബാന ചോദിക്കുന്നത്.
ഭാരത് അമ്മാ കീ ജയ് എന്നു വിളിക്കാനാണ് ശബാന ആസ്മി ആവശ്യപ്പെടുന്നത്. ശബാനയുടെ ഭര്‍ത്താവ് ജാവേദ് അക്തറും ഒവൈസിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു. ഒവൈസിയുടെ പ്രസ്താവന രാജ്യത്ത് പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നാണ് ജാവേദ് അക്തര്‍ പറഞ്ഞത്.

കത്തി കഴുത്തില്‍വെച്ച് ഭീഷണി മുഴക്കിയാലും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കില്ലെന്നാണ് അസാദുദ്ദീന്‍ ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞത്. ആര്‍എസ്എസ് ചീഫ് മോഹന്‍ ഭഗവത് യുവജനതയെ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് അസാദുദ്ദീന്‍ ഒവൈസി പ്രതികരിച്ചത്.
നിങ്ങള്‍ ആവശ്യപ്പെട്ട ഭാരത് മാതാ കീ ജയ് മുദ്രാവാക്യം താന്‍ വിളിക്കില്ല ഭഗവത് സാഹേബ് എന്നാണ് ഒവൈസി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ തന്നെ താന്‍ മോഹന്‍ ഭഗവത് പറയുന്നത് ചെയ്യുകയില്ലെന്നും അസാദുദ്ദീന്‍ ഒവൈസി വ്യക്തമാക്കുകയായിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications