Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വീണ്ടും പ്രധാനമന്ത്രി ആയാല്‍ രാജ്യം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഷബാന ആസ്മി; ' ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, മാത്രമല്ല ഞാന്‍ ഒരിക്കലും ഈ രാജ്യം വിടില്ല'

മുംബൈ: പൊതുതിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രി ആയാല്‍ രാജ്യം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് നടി ഷബാന ആസ്മി. പലപ്പോഴും സംഘവിരുദ്ധ നിലപാടുകളെടുത്ത നടി ഇപ്പോഴത്തെ ഈ വാര്‍ത്തയെ ''ശുദ്ധമായ ഫാബ്രിക്കേഷന്‍'' എന്നു ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. ''ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, മാത്രമല്ല ഞാന്‍ ഒരിക്കലും ഈ രാജ്യം വിടില്ല.

ഇവിടെയാണ് ഞാന്‍ ജനിച്ചത്, ഇവിടെ തന്നെ മരിക്കുകയും ചെയ്യും. ഇത്തരം വ്യാജവാര്‍ത്ത തനിക്ക് അപമാനമുണ്ടാക്കിയതായും നടി കൂട്ടിച്ചേര്‍ത്തു. ഇത്തരം വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്നത് വളരെ ദയനീയമാണ്. രാജ്യത്തെ നിലവിലെ പ്രശ്‌നങ്ങളെ കുറിച്ച ചര്‍ച്ച ചെയ്യാന്‍ അവര്‍ക്കാകുന്നില്ല. പകരം ഇത്തരം വ്യാജവാര്‍ത്തകള്‍ അവര്‍ ആവര്‍ത്തിച്ച് പുറത്തു വിടുന്നു.

Narendra Modi

അതിനാല്‍ ജനങ്ങള്‍ അതാണ് സത്യമെന്ന് വിശ്വസിക്കുന്നു. എന്തോ നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് അവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍ അവര്‍ വീണു പോകുന്നു. കാരണം ധൈര്യമുള്ള ചില ശബ്ദങ്ങള്‍ അവരെ തുറന്നു കാണിക്കുന്നു. ട്വീറ്റില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ എതിരാളികളെ പോലും ഒരിക്കലും ശത്രുക്കളായി കാണരുതെന്നാണ് തന്റെ അച്ഛന്‍ പഠിപ്പിച്ചിട്ടുള്ളതെന്ന് 68കാരിയായ ആസ്മി പറഞ്ഞു. 'തത്ത്വചിന്തയോടെയും യുക്തിയോടെയും എതിരാളിയെ അപകീര്‍ത്തിപ്പെടുത്താതെ വാദപ്രതിവാദം നടത്തുന്നതാണ് പക്വതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+