ഷബാന ആസ്മി സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു: നടിയ്ക്ക ഡ്രൈവർക്കും പരിക്ക്
ഷബാന ആസ്മി സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു: നടിയും ഡ്രൈവറും ആശുപത്രിയിൽ, അപകടം മുംബൈ- പൂനെ എക്സ്പ്രസ് ഹൈവേയിൽ!!
മുംബൈ: പ്രശസ്തത നടി ഷബാന ആസ്മി സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് നടിക്ക് പരിക്ക്. മുംബൈ- പൂനെ എക്സ്പ്രസ് ഹൈവേയിൽ വെച്ച് ശനിയാഴ്ച വൈകിട്ടാണ് അപകടം. അപകടമുണ്ടാകുമ്പോൾ ജാവേദ് അക്തറും ഒപ്പമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. മുംബൈയിൽ നിന്ന് പൂനെയിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഷബാന ആസ്മിയെയും ഡ്രൈവറെയും പൻവേലിന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൽഹാപ്പർ ടോൾപ്ലാസയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഷബാന ആസ്മിക്ക് മൂക്കിന് ചെറിയ തോതിൽ പരിക്കേറ്റതായാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ചികിത്സ തുടരുന്നതായും ഷബാന ആസ്മി അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതയായിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു.

അപകടത്തിന് ശേഷം സംവിധായകൻ ഹസ്നാൽ മേത്തയാണ് മുംബൈ- പൂനെ എക്സ്പ്രസ് ഹൈവേയിലെ അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. അശ്രദ്ധമായ ഡ്രൈവിംഗ് നിരീക്ഷിക്കപ്പെടുകയോ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറിച്ചു. അധികൃതരുടെ നടപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ഇതിനകം പല അപകടവും കണ്ടിട്ടുണ്ടെന്നും അവർ സോഷ്യൽമീഡിയയിൽ കുറിച്ചു. ഈ റൂട്ടിലുള്ള സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഷബാന ആസ്മി സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. സ്വര ഭാസ്കറും ഷബാന ആസ്മി അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications