കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മാവതി വിവാദം: ഐഎഫ്എഫ്ഐ ബഹിഷ്കരിക്കണമെന്ന് ശബാന ആസ്മി, സ്മൃതിയുടെ മൗനത്തിനും കൊട്ട്!!

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് ചിത്രം പത്മാവതിയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി നടിയും ആക്ടിവിസ്റ്റുമായ ശബാന ആസ്മി. സര്‍ട്ടിഫിക്കേഷന് വേണ്ടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാണെന്ന് കാണിച്ച് സിബിഎഫ്സി തിരിച്ചയച്ചതിന് പിന്നാലെയാണ് നടപടിയെ ചോദ്യം ചെയ്ത് ഷബാന ആസ്മി രംഗത്തെത്തിയിട്ടുള്ളത്. ബോര്‍ഡിന്‍റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്ത താരം സിനിമാ മേഖല ഗോവാ അന്ത്രാരാഷ്ട്ര ചലച്ചിത്രോത്സവം ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുു. ട്വിറ്ററിലാണ് ശബാനാ ആസ്മിയുടെ പ്രതികരണം.

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!! കണ്ണുരുട്ടി എസ്ബിഐ, ഡിസംബറിന് ശേഷം എന്തുസംഭവിക്കും!!ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!! കണ്ണുരുട്ടി എസ്ബിഐ, ഡിസംബറിന് ശേഷം എന്തുസംഭവിക്കും!!

ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശബാന ട്വീറ്റില്‍ ആവശ്യപ്പെടുന്നു. സഞ്ജയ് സംവിധായകന്‍ സഞ്ജയ് ലീലാ ബെന്‍സാലിയ്ക്കും ദീപിക പദുകോണിനുമെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് താരം രംഗത്തെത്തുന്നത്. പ്രശ്നത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ മൗനത്തെ ചോദ്യം ചെയ്ത ശബാന പത്മാവതിയെക്കുറിച്ച് ഇന്ത്യന്‍ സിനിമാ മേഖല മിണ്ടാതിരിക്കുന്നതുകൊണ്ടാണ് സ്മൃതി ഐഎഫ്ഐഎഫയ്ക്കുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തിന്‍റെ റിലീസ് അടുത്ത സാഹചര്യത്തില്‍ ദീപികയുടെ മൂക്കുചെത്തുമെന്നും തലയയരിയണമെന്നുമുള്ള ആഹ്വാനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ശബാന ആസ്മി നല്‍കിയിട്ടുള്ളത്.

 ഐഎഫ്എഫ്ഐ ബഹിഷ്കരണം

ഐഎഫ്എഫ്ഐ ബഹിഷ്കരണം

ഗോവയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള ബഹിഷ്കരിക്കണമെന്ന് ഇന്ത്യന്‍ സിനിമാ മേഖലയോട് ആവശ്യപ്പെട്ടുന്ന ശബാന ആസ്മി ദീപിക പദുകോണിനും സഞ്ജയ് ലീലാ ബെന്‍സാലിക്കുമെതിരെ ഉയര്‍ന്നിട്ടുള്ള ഭീഷണിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ആവശ്യപ്പെടുന്നു. സിനിമാ വ്യവസായം ഒന്നടങ്കം പത്മാവതിയ്ക്കൊപ്പം നില്‍ക്കണമെന്നും ശബാന ആസ്മി ആഹ്വാനം ചെയ്യുന്നു.

റിലീസ് വൈകിക്കാന്‍ നീക്കം

റിലീസ് വൈകിക്കാന്‍ നീക്കം

ഡിസംബര്‍ ഒന്നിനാണ് പത്മാവതി റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാമെന്ന് കാണിച്ച് തിരിച്ചയച്ചതോടെ ചിത്രത്തിന്‍റെ റിലീസ് വൈകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സിബിഎഫ് സി ചട്ടങ്ങള്‍ പ്രകാരം ഒരു ചിത്രത്തിന്‍റെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ 61 ദിവസത്തെ സമയം എടുക്കാം. സാങ്കേതിക തകരാറിന്‍റെ പേരില്‍ ചിത്രത്തിന്‍റെ റിലീസ് വൈകിപ്പിക്കുകയാണ് ബോര്‍ഡിന്‍റെ ലക്ഷ്യമെന്നും ചില ആരോപണങ്ങള്‍ ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്. രാജ്യത്ത് പത്മാവതിയ്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ ഒന്നില്‍ നിന്ന് 2018 ജനുവരി 12ലേയ്ക്ക് മാറ്റിവെച്ചേക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂക്കുചെത്തുമെന്ന് ഭീഷണി

മൂക്കുചെത്തുമെന്ന് ഭീഷണി

സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതിയ്ക്കെതിരെയുള്ള വിവാദത്തിനിടെ ദീപിക പദുകോണിനെതിരെ കര്‍ണി സേന. രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കി. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻ‌സാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്ന പ്രഖ്യാപനവുമായി ഛത്രിയ സമാജ് രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പരസ്യമായ ഭീഷണികള്‍ പുറത്തുവന്നതോടെ ദീപിക പദുകോണിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

 ചിത്രം ചരിത്രത്തെ കളിയാക്കുന്നു

ചിത്രം ചരിത്രത്തെ കളിയാക്കുന്നു



സഞ്ജയ് ലീലാ ബെന്‍സാലി റാണി പത്മാവതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാതെയാണ് സിനിമ സംവിധാനം ചെയ്തിട്ടുള്ളതെന്നും സിനിമ ചരിത്രത്തെ കളിയാക്കുകയാണെന്നും ഭവാനി സിംഗ് ആരോപിക്കുന്നു. ചിത്രം ഹരിയാണയിലും ഇന്ത്യയിലും റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന അപേക്ഷ മാത്രമാണ് തങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് ഉള്ളതെന്നും സിംഗ് കൂട്ടിച്ചേര്‍ക്കുന്നു. പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൂടാതെ കര്‍ണി സേന സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ കോലം കത്തിക്കുകയും ചെയ്തു. 13-14 നൂറ്റാണ്ടിൽ ചിറ്റോറിലെ രാജ്ഞിയായിരുന്ന പദ്മാവതിയെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഉയർന്നിരിക്കുന്ന ആരോപണം. രജപുത് വിഭാഗക്കാരാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.

 ദീപിക ‍ഞങ്ങളെ പ്രകോപിപ്പിക്കുന്നു

ദീപിക ‍ഞങ്ങളെ പ്രകോപിപ്പിക്കുന്നു



പത്മാവതി റിലീസുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ ഇറക്കാന്‍ ദീപിക ഇന്ത്യയുടെ പ്രസിഡന്‍റല്ലെന്ന വാദവുമായി രജപുത് കര്‍ണി സേനാ തലവന്‍ കല്‍വി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ റാണി പത്മാവതിയെ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാമുകിയായി ചിത്രീകരിച്ചാല്‍ ആര്‍ക്കാണ് പൊറുക്കാന്‍ കഴിയുകയെന്ന് ചോദിക്കുന്ന കര്‍ണി സേന ചിത്രം എതു വിധേനയും റിലീസ് ചെയ്യുമെന്ന ദീപികയുടെ പ്രസ്താവനയെയും ചോദ്യം ചെയ്യുന്നു. ദീപിക ഇന്ത്യയുടെ പ്രസിഡന്‍റല്ലെന്നും തങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ണി സേന തലവന്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണി സേന മാത്രമല്ല, സമൂഹത്തിലെ ഓരോരുത്തരും ചിത്രത്തിനെതിരെ മുന്നോട്ടുവരണമെന്നും കെല്‍വി ആഹ്വാനം ചെയ്യുന്നു.

 രംഗങ്ങള്‍ നീക്കം ചെയ്യുന്നതിന് ഹര്‍ജി

രംഗങ്ങള്‍ നീക്കം ചെയ്യുന്നതിന് ഹര്‍ജി



അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് പത്മാവതിയ്ക്കെതിരെ ഏറ്റവും ഒടുവില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചിത്രത്തിലെ ആക്ഷേപാര്‍ഹമായ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകന്‍റെ ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി വാദം കേള്‍ക്കാന്‍ തിയ്യതി നല്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്‍റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു.

English summary
Within hours of the Central Board of Film Certification (CBFC) or the censor board informing the Padmavati producers that their application for certification had been found to be "incomplete", actor and social activist Shabana Azmi took to Twitter to question the intention of the board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X