നാഷാദിനെ കൊന്നത് തീവ്രവാദികളെന്ന് ഡീന്‍; മുസ്ലിങ്ങളിലെ മതേതര നിലപാടുള്ളവരാണ് ലക്ഷ്യമെന്ന് ഷാഫി
തിരുവനന്തപുരം: ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യുവിന്റെ ജീവനെടുത്ത അതേ തീവ്രവാദികള്‍ തന്നെയാണ് ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്‍റും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്. ഫേസ്ബുക്കിലെടെയാണ് എസ്ഡിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് രംഗത്ത് എത്തിയത്.
കോൺഗ്രസ് പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയതിന്റെ പേരിൽ മറ്റൊരു പ്രവർത്തകനുകൂടി ജീവൻ നഷ്ട്ടമായിരിക്കുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യുവിന്റെ ജീവനെടുത്ത അതേ തീവ്രവാദികൾ തന്നെയാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലും എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്, എതിർത്ത് നിൽക്കുന്നവനെ പറിച്ചെറിയുക എന്ന എസ്ഡിപിഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂവെന്ന് ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

എസ്എഫ്ഐ നേതാവിനെ കുത്തിയ പ്രതിയെ പോലും പിടിക്കാൻ കഴിയാത്ത പിണറായി സർക്കാർ ഈ തീവ്രവാദികൾക്കെതിരെ ഇനി എന്ത് നടപടി എടുക്കും എന്നതും ചോദ്യചിഹ്നമായി മാറുകയാണെന്ന് കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന് ആദരാഞ്ജലികൾ അര്‍പ്പിച്ചുകൊണ്ട് ഡീന്‍ കുര്യാക്കോസ് വിമര്‍ശിക്കുന്നു.
കൊലാപതകത്തില്‍ എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്ത് എത്തി. സ്വന്തം സമുദായത്തിൽ ഉറച്ച മതേതര നിലപാടുകൾ സ്വീകരിക്കുന്നവർ എന്നും വർഗ്ഗീയവാദികളുടെ ഹിറ്റ്ലിസ്റ്റിലാണ്. വർഗ്ഗിയതക്കെതിരെ ശക്തമായി നിലപാടുകൾ സ്വികരിച്ച, പ്രദേശത്തെ സാമൂഹ്യ-ജിവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ചാവക്കാട്ടെ പുന്നയിലിനെ നൗഷാദിനെ എസ്ഡിപിഐ ക്കാർ കൊന്നതും അത്കൊണ്ട് തന്നെയാണെന്ന് ഷാഫി പറമ്പില്‍ ആരോപിക്കുന്നു.
വാള് കൊണ്ട് മതം ഉണ്ടാക്കാനിറങ്ങുന്നവർ നാടിന്റെ ശാപമാണ്. നാടിന്റെ സമാധാനത്തെ കെടുത്തുന്നവരാണ് .വർഗ്ഗീയവാദികൾ മറ്റു വർഗീയതയെ പ്രതിരോധിക്കുന്നവരല്ല പാലൂട്ടി വളർത്തുന്നവരാണെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.












Click it and Unblock the Notifications