കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിന് കേൾക്കേണ്ടത് പഴഞ്ചൊല്ലുകൾ അല്ല,ആർക്കാണ് ഉറപ്പുള്ളതെന്നും ഇല്ലാത്തതെന്നും മുഖ്യൻ പറയണം'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് കേൾക്കേണ്ടത് പഴഞ്ചൊല്ലുകൾ അല്ല, ഉത്തരവാദിത്വത്തോടു കൂടിയ മറുപടികളാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പ്രൈസ് വാട്ടർ കൂപ്പറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങളോട് മുഖ്യമന്ത്രി ഉയർത്തിയ മറുപടിയെ പരിഹസിച്ച് കൊണ്ടായിരുന്നു ഷാഫി പറമ്പിലിന്റെ വിമർശനം. തിടുക്കപ്പെട്ട് എടുക്കുന്ന "അസാധാരണ" തീരുമാനങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി സംശയത്തിന്റെ നിഴലിലാവുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 pin-copy-15951

"ഒരുകാര്യം ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പ് വേണമെന്ന്. ഇപ്പോഴും അതു തന്നെയാണ് പറയുന്നത്.ഉറപ്പ് വേണം. അല്ലാതെ ആരെങ്കിലും പറയുന്ന കേട്ട് നമ്മുടെ ആകെ ഈ വിലപ്പെട്ട സമയം പാഴാക്കാൻ ശ്രമിക്കരുത്. തെറ്റായ കാര്യങ്ങൾ ഓരോ ദിവസം പറയുക, അതിന് നിങ്ങൾ മറുപടി നൽകുക, ഇത്തരമൊരു, എന്താ പറയുക, ഒരു വൃഥാ വ്യായാമം നടക്കയാണ്.
പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം ഒരു പദ്ധതിയുമായി ബന്ധപ്പെട്ടോ ഒരുതരത്തിലുമുള്ള തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല. മറ്റൊന്ന് കൂടി പറയാണ്, നടക്കുകയുമില്ല"

പ്രൈസ് വാട്ടർ കൂപ്പറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ അഴിമതിയാരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമായിരുന്നു ഇത്.ഇനി മുഖ്യമന്ത്രി തന്നെ പറയണം ആർക്കാണ് ഉറപ്പുള്ളതെന്നും ഉറപ്പ് ഇല്ലാത്തതെന്നും. തിടുക്കപ്പെട്ട് എടുക്കുന്ന "അസാധാരണ" തീരുമാനങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി സംശയത്തിന്റെ നിഴലിലാവുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ, മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് കേൾക്കേണ്ടത് പഴഞ്ചൊല്ലുകൾ അല്ല, ഉത്തരവാദിത്വത്തോടു കൂടിയ മറുപടികളാണ്.

അറ്റാഷെക്ക് ഗണ്‍മാനെ നിയമിച്ചതില്‍ ഡിജിപിയുടെ പ്രത്യേക താല്‍പര്യം, അന്വേഷിക്കണമെന്ന് ബല്‍റാം!!അറ്റാഷെക്ക് ഗണ്‍മാനെ നിയമിച്ചതില്‍ ഡിജിപിയുടെ പ്രത്യേക താല്‍പര്യം, അന്വേഷിക്കണമെന്ന് ബല്‍റാം!!

ഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയംഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയം

നടന്‍ അജിത്തിന്റെ വീടിന് ബോംബ് ഭീഷണി; വിജയ്ക്ക് ഭീഷണി വന്ന അതേ സ്ഥലത്ത് നിന്ന്നടന്‍ അജിത്തിന്റെ വീടിന് ബോംബ് ഭീഷണി; വിജയ്ക്ക് ഭീഷണി വന്ന അതേ സ്ഥലത്ത് നിന്ന്

English summary
Shafi parambil slams pinarayi vijayan on appointment under PWC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X