കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ കറാച്ചി ഡോണ്‍ ഷാഫി ശൈഖ്? നേപ്പാള്‍ വഴി ഓപറേഷന്‍!!

ഷാഫി ശൈഖും സംഘവും നടത്തിയ അട്ടിമറിയുടെ ഫലമാണോ രാജ്യത്തെ ചോരക്കളമാക്കിയതെന്ന് പരിശോധിച്ച് വരികയാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ അടുത്തിടെയുണ്ടായ തീവണ്ടി അപകടങ്ങള്‍ക്ക് പിന്നില്‍ കറാച്ചിയിലെ അധോലോക നായകന്‍ ഷാഫി ശൈഖ് ആണെന്ന് സംശയം. ഇദ്ദേഹവും സംഘവും നടത്തിയ അട്ടിമറിയുടെ ഫലമാണോ രാജ്യത്തെ ചോരക്കളമാക്കിയതെന്ന് പരിശോധിച്ച് വരികയാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

കേസ് അന്വേഷിക്കുന്ന സംഘങ്ങള്‍, ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനിലെ അധോലോകത്തിനുള്ള പങ്ക് തള്ളിക്കളയുന്നില്ല. അവര്‍ ചില സൂചനകളും പുറത്തുവിട്ടു. ഷാഫി ശൈഖിന്റെ നീക്കങ്ങളെ പറ്റി റോ അന്വേഷിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

കറാച്ചിയിലെ ഷാഫി ശൈഖ്

പാകിസ്താനിലെ കറാച്ചിയില്‍ താമസിക്കുന്ന ഷാഫിക്ക് വ്യാജ കറന്‍സി ഇടപാടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. ഇയാള്‍ തന്നെയാണ് ഇന്ത്യയിലെ അപകടങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം.

നേപ്പാള്‍ വഴി ഓപറേഷന്‍

ഷാഫിക്ക് പുറമെ നേപ്പാള്‍ സ്വദേശി ശംസുല്‍ ഹുദാ എന്നയാള്‍ക്കും ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ ബന്ധമുണ്ട്. ശംസുല്‍ഹുദാ ഇപ്പോള്‍ ദുബായിലാണ് താമസം. ഇന്ത്യയിലെയും നേപ്പാളിലെയും പ്രവര്‍ത്തനങ്ങള്‍ യോജിപ്പിക്കുന്നത് ശംസുല്‍ഹുദാ ആണത്രെ.

ഷാഫിക്ക് ഐഎസ്‌ഐ ബന്ധം

ഷാഫിയാണ് ഇന്ത്യയില്‍ ട്രെയിന്‍ അപകടങ്ങളുണ്ടാക്കി കുരുതിക്കളങ്ങള്‍ സൃഷ്ടിക്കാന്‍ ശംസുല്‍ഹുദായ്ക്ക് നിര്‍ദേശം നല്‍കിയത്. ഷാഫിക്ക് പാകിസ്താന്‍ ചാരസംഘടന ഐഎസ്‌ഐയുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

വ്യാജ നോട്ടുകള്‍

മുമ്പ് ഇന്ത്യയില്‍ വ്യാജനോട്ടുകള്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്‌ഐ ചുമതലപ്പെടുത്തിയിരുന്നത് ഷാഫി ശൈഖിനെ ആയിരുന്നുവെന്ന് ഔദ്യോഗി വൃത്തങ്ങള്‍ പറയുന്നു.

ആരാണ് ബ്രിജ് കിഷോര്‍ ഗിരി?

ബിഹാറില്‍ ട്രെയിന്‍ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഐഎസ്‌ഐ ചുമതലപ്പെടുത്തിയിരുന്നത് നേപ്പാളിലുള്ള ബ്രിജ് കിഷോര്‍ ഗിരിയെയാണ്. ഇയാള്‍ വഴിയാണ് നേപ്പാളിലൂടെ ഇന്ത്യയിലേക്ക് കള്ളപ്പണം വന്നിരുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

37 ലക്ഷം രൂപ

ഗിരിയുടെ അക്കൗണ്ടിലേക്ക് 37 ലക്ഷം രൂപ അടുത്തിടെ എത്തിയത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. ഷാഫി ശൈഖിന്റെ നിര്‍ദേശ പ്രകാരം ശംസുല്‍ഹുദയാണ് ഗിരിയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

വിഹിതം ഇന്ത്യക്കാര്‍ക്കും

ഗിരിക്ക് ലഭിച്ച സംഖ്യ ഉപയോഗിച്ചാണ് ട്രെയിന്‍ അപകടങ്ങള്‍ക്കുള്ള നീക്കം നടത്തിയത്. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കും ഇതിന്റെ വിഹിതം എത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു- പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപോര്‍ട്ട് ചെയ്തു.

പ്രതിയുടെ മൊഴി

കഴിഞ്ഞ നവംബറില്‍ കാണ്‍പൂര്‍ എക്‌സ്പ്രസ് പാളംതെറ്റിയതിലേക്ക് നയിച്ചത് ട്രാക്കിലെ പ്രശ്‌നങ്ങളായിരുന്നു. ഇത് മനപ്പൂര്‍വമുണ്ടാക്കിയതാണെന്നാണ് പോലിസ് പറയുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തനിക്ക് 50000 രൂപ കിട്ടിയിരുന്നുവെന്നാണ് ഇയാല്‍ നല്‍കിയ മൊഴിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.

English summary
As the probe into the numerous train accidents--witnessed in India in recent times--is growing wider, an operative, Shafi Shaikh, has come under the scanner of the officials of the Research and Analysis Wing. A kingpin of a fake currency racket, Shaikh who is a resident of Karachi, Pakistan, is alleged to be the main brain behind plotting several train accidents that killed hundreds of passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X