കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദര്‍ശം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു'; ഷാ ഫൈസല്‍ വീണ്ടും സര്‍വീസിലേക്കെന്ന് റിപ്പോര്‍ട്ട്‌

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നുള്ള മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ സര്‍വീസില്‍ തിരിച്ചെത്താന്‍ സാധ്യതയേറുന്നു. ഷാ ഫൈസലിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സര്‍വീസിലേക്കുള്ള തിരിച്ചുപോക്ക് ഉറപ്പായത്. ജമ്മു കശ്മീര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഷാ ഫൈസലിന്റെ തിരികെയുള്ള പ്രവേശനത്തിനായുള്ള നടപടികള്‍ ആരംഭിച്ചു.

എന്നാല്‍ അദ്ദേഹം ഏത് തസ്തികയിലേക്കാണ് തിരിച്ചെത്തുകയെന്നത് വ്യക്തമല്ല. ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഉപദേശകനായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചായിരുന്നു ഷാ ഫൈസല് ഐ എ എസ് സ്ഥാനം രാജി വെച്ചത്. അതിന് ശേഷം അദ്ദേഹം ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മന്റ് (ജെ കെ പി എം) എന്ന പേരില്‍ സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചു.

ഇതൊന്നുമല്ല, പഠിക്കാന്‍ ഞങ്ങളുടെ കൈയില്‍ ഇനിയും കുറെ മോഡലുണ്ട്: ഗുജറാത്ത് മന്ത്രിഇതൊന്നുമല്ല, പഠിക്കാന്‍ ഞങ്ങളുടെ കൈയില്‍ ഇനിയും കുറെ മോഡലുണ്ട്: ഗുജറാത്ത് മന്ത്രി

1

ഒരു പുതിയ ആശയമോ പുതിയ വിപ്ലവമോ യാഥാര്‍ത്ഥ്യമാകുമ്പോഴെല്ലാം ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അത് ആദ്യം തള്ളിക്കളയുന്നു. 70 വര്‍ഷമായി 'വഞ്ചനകള്‍ക്ക്' സാക്ഷ്യം വഹിച്ച ഒരു പ്രദേശത്തിന് തന്റെ പാര്‍ട്ടി 'പുതിയ രാഷ്ട്രീയം' നല്‍കുമെന്ന് അവകാശപ്പെട്ട് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ ജനങ്ങളുടെ ജീവിതത്തിന്മേലുള്ള നിയന്ത്രണങ്ങളെ കുറിച്ച് ഫൈസല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

2

ഇതിനിടെ ഡല്‍ഹിയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള ഫൈസലിന്റെ യാത്ര കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പിഡിപി) നയീം അക്തര്‍, പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ വഹീദ് പാര തുടങ്ങിയ രാഷ്ട്രീയ നേതാക്കളോടൊപ്പം ആദ്യം ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലും (എസ് കെ ഐ സി സി) പിന്നീട് ശ്രീനഗറിലെ എം എല്‍ എ ഹോസ്റ്റലിലും അടുത്ത 10 മാസം അദ്ദേഹം തടങ്കലില്‍ കഴിഞ്ഞു.

3

ആറ് മാസത്തെ കരുതല്‍ തടങ്കലിന് ശേഷം ഫൈസലിനെതിരെ പബ്ലിക് സേഫ്റ്റി ആക്ട് (പി എസ് എ) പ്രകാരം കേസെടുത്തു. തന്റെ ലേഖനങ്ങള്‍, ട്വീറ്റുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവയിലൂടെ 'മൃദു വിഘടനവാദം' നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരാ കേസുകള്‍. 2020 ജൂണില്‍, പി എസ് എ കുറ്റങ്ങള്‍ ഒഴിവാക്കി ഫൈസലിനെ വിട്ടയച്ചു. കഴിഞ്ഞ വര്‍ഷം, ഫൈസല്‍ തന്റെ പഴയ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ കേന്ദ്രത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

4

ജമ്മു കശ്മീരില്‍ നിന്ന് യു പി എസ് സി പരീക്ഷയില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ചയാളാണ് ഫൈസല്‍. തന്റെ ആദര്‍ശവാദമാണ് രാജിയില്‍ കലാശിച്ചതെന്ന് അദ്ദേഹം ഏറ്റവും പുതിയ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. 2019 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസം തന്റെ ജീവിതത്തിലെ നിര്‍ണായകമായ കാലമായിരുന്നുവെന്നും വര്‍ഷങ്ങളായി താന്‍ നേടിയ എല്ലാം നഷ്ടപ്പെട്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

5

തനിക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും ചെയ്ത തെറ്റുകള്‍ തിരുത്തുമെന്നും ഇത് തന്റെ രണ്ടാം ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങളിലും സൈനിക അടിച്ചമര്‍ത്തലിലും പ്രതിഷേധിച്ചായിരുന്നു ഷാ ഫൈസലിന്റെ രാജി. ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മന്റില്‍ ജെ എന്‍ യു മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റഷീദ് അടക്കമുള്ളവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്നു.

6

2019 ജനുവരിയില്‍ ഷാ ഫൈസല്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ചെങ്കിലും, അദ്ദേഹത്തിന്റെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണം തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍, അദ്ദേഹത്തിന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. രാജി സ്വീകരിക്കാത്തത് സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞിരുന്നു.

ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

Recommended Video

cmsvideo
നടി ആക്രമിക്കപ്പെട്ട കേസില്‍ ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍

English summary
Shah Faesal a former IAS officer from Jammu and Kashmir, is likely to return to the service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X