• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പോ മോനെ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോ', കാശ്മീരി നേതാവിനോട് അര്‍ണബ്, പറപ്പിച്ച് മറുപടി

ശ്രീനഗര്‍: കാശ്മീരിലെ അസാധാരണ സാഹചര്യത്തിന്‍റെ പശ്ചാത്തലമാണ് അര്‍ണാബിന്‍റെ റിപബ്ലിക്ക് ചാനല്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മുകാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് ഷാ ഫൈസലായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച കൊഴുക്കുവെ തന്‍റെ സ്ഥിരം ശൈലിയില്‍ അര്‍ണാബ് പൊട്ടിത്തെറിച്ചു. എന്നാല്‍ അര്‍ണാബിന്‍റെ 'പ്രഹസനങ്ങള്‍'ക്ക് വായടിപ്പിക്കുന്ന മറുപടിയായിരുന്നു ഷാ ഫൈസല്‍ നല്‍കിയത്.

വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി

നിങ്ങള്‍ ഇന്ത്യ വിട്ട് യുഎസിലേക്കോ മറ്റോ പോകൂ എന്നായിരുന്നു ഗോസ്വാമി ഫൈസലിനോട് പറഞ്ഞത്. എന്നാല്‍ അര്‍ണബിന്‍റെ ചാനല്‍ പൂട്ടിക്കുമെന്നായിരുന്നു ഷാ ഫൈസല്‍ തിരിച്ചടിച്ചത്. ചര്‍ച്ചയിലെ വാദ പ്രതിവാദങ്ങള്‍ ഇങ്ങനെ

 ഇന്ത്യയ്ക്ക് ഒപ്പമാണോ അല്ലെയോ

ഇന്ത്യയ്ക്ക് ഒപ്പമാണോ അല്ലെയോ

താങ്കള്‍ ഇന്ത്യയ്ക്കൊപ്പമാണോ അതോ എതിരാണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അര്‍ണബ് ഗോസ്വാമി ചര്‍ച്ച ആരംഭിച്ചത്. നിങ്ങളുടെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് വ്യക്തമാക്കാനുള്ള സമയം വന്നെത്തി. താങ്കള്‍ ഇന്ത്യയ്ക്ക് എതിരാണെങ്കില്‍ അത് തുറന്ന് പറയേണ്ടതില്ലെന്നും ചര്‍ച്ചയില്‍ അര്‍ണബ് ഷാ ഫൈസലിനോട് പറഞ്ഞു.

 വീണ്ടും കൊട്ട്

വീണ്ടും കൊട്ട്

എന്നാല്‍ കാശ്മീരിന്‍റെ ചരിത്രത്തെ കുറിച്ചോ താഴ്വരയിലെ യഥാര്‍ത്ഥ പ്രശ്നങ്ങളോ കുറിച്ചോ അര്‍ണബിന് അറിയാം എന്നത് സംശയമാണെന്നായിരുന്നു ഷായുടെ മറുപടി. എന്നാല്‍ ഷായുടെ പ്രതികരണം അര്‍ണബിനെ ചൊടിപ്പിച്ചു. ഇതോടെ സ്ഥിരം ശൈലിയില്‍ ക്രുദ്ധനായി പ്രതികരിച്ച അര്‍ണബ് താങ്കളെ ഇന്ത്യ യുഎസിലേക്ക് അയച്ചില്ലേ എന്ന് മറുപടി നല്‍കി.

 രാജ്യദ്രോഹി

രാജ്യദ്രോഹി

എന്നാല്‍ തന്നെ ഇന്ത്യ യുഎസിലേക്ക് പറഞ്ഞയക്കുകയായിരുന്നില്ലെന്നും മറിച്ച് എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായാണ് താന്‍ യുഎസ് സന്ദര്‍ശിച്ചതെന്നും ഷാ പറഞ്ഞു. ഇതോടെ നിലതെറ്റിയ അര്‍ണബ് ഷായെ രാജ്യദ്രോഹി എന്ന് വിളിച്ച് കൊണ്ടായിരുിന്നു പ്രതികരിച്ചത്.

 പ്രാധാന്യമില്ല

പ്രാധാന്യമില്ല

നിങ്ങള്‍ അമേരിക്ക എന്ന് ആവര്‍ത്തിക്കുന്നു, എന്താണ് നിങ്ങള്‍ക്ക് അമേരിക്ക നല്‍കിയതെന്നും ഷായോട് അര്‍ണബ് ചോദിച്ചു. ഷായല്ല പ്രധാനം, കാശ്മീര്‍ വിഷയമാണ് പ്രധാനം എന്ന് അര്‍ണബ് പറഞ്ഞു. ഇതോടെ അര്‍ണബിനും കാശ്മീരില്‍ പ്രാധാന്യമില്ലെന്നും ഫൈസല്‍ ഷൈ പ്രതികരിച്ചു.

 പോ മോനെ

പോ മോനെ

കാശ്മീല്‍ ഇന്ത്യ എന്ന ആശയം തകര്‍ത്തതിന്‍റെ ഉത്തരവാദിത്തം ഞാന്‍ താങ്കള്‍ക്ക് കൂടി നല്‍കുന്നുവെന്ന അര്‍ണബിന്‍റെ വാക്കുകളോട് ഗോസ്വാമി ഇന്ത്യയുടെ ഏറ്റവും മോശപ്പെട്ട അംബാസിഡറാണെന്ന് ഷായും പരിഹസിച്ചു. എന്നാല്‍ വിമര്‍ശനം കടുത്തതോടെ മോനെ നീ വേഗം അമേരിക്കയിലേക്ക് പോകൂ, നിന്നെ ആരെങ്കിലും ഇവിടെ നില്‍ക്കാന്‍ പ്രേരിപ്പിച്ചോ? അടുത്ത ഫ്ളൈറ്റില്‍ ആരെങ്കിലും ഫൈസല്‍ ഷായെ കയറ്റി വിടൂ എന്നായിരുന്നു ഗോസ്വാമി.

 അടച്ച് പൂട്ടും

അടച്ച് പൂട്ടും

എന്നാല്‍ താങ്കള്‍ക്ക് തലവേദനയായി ഞാന്‍ ഇവിടെ തന്നെ തുടരുമെന്നായിരുന്നു ഷായുടെ മറുപടി. കാശ്മീരില്‍ ഒരു നാള്‍ അധികാരത്തില്‍ വന്നാല്‍ തന്‍റെ റിപബ്ലിക്ക് ചാനല്‍ അടച്ച് പൂട്ടുമെന്നും ഷാ ഗോസ്വാമിയെ വെല്ലുവിളിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ കാശ്മീര്‍ സ്വദേശിയായിരുന്നു ഷാ ഫൈസല്‍. എന്നാല്‍ പിന്നീട് സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് അദ്ദേഹം ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് എന്ന രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുകയായിരുന്നു.

 അസാധാരണ സാഹചര്യം

അസാധാരണ സാഹചര്യം

മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം ഭീകരാന്തരീക്ഷമാണ് കാശ്മീരില്‍ നിലനില്‍ക്കുന്നത്. ഒരാഴ്ചയ്ക്കിടെ 38000 സൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും ഉടന്‍ കാശ്മീര്‍ വിടാനും നിര്‍ദ്ദേശം നല്‍കിയതോടെ ജനം പരിഭ്രാന്തിയില്‍ ആയിരിക്കുകയാണ്.

കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്!! പ്രതിപക്ഷ നേതൃ പദവിക്ക് ചരടവ് വലിച്ച് ഡികെ,വിട്ടുകൊടുക്കാതെ സിദ്ധരാമയ്യ

English summary
Shah Faesal and Arnab Goswamy discussion in republic TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X